SWISS-TOWER 24/07/2023

Pooram Kuli | ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാടായി വടുകുന്ദ തടാകത്തില്‍ പൂരംകുളി നടന്നു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഭക്തിയുടെ നിറവില്‍ മാടായി വടുകുന്ദ തടാകത്തില്‍ പൂരംകുളി നടന്നു. മാടായി തിരുവര്‍ക്കാട്ട് കാവ് പൂര മഹോത്സവത്തിന്റ സമാപന ദിവസം നടന്ന പൂരംകുളി കാണാന്‍ ആയിരങ്ങള്‍ മാടായി വടുകുന്ദ തടാക കരയിലെത്തി. മാടായി തിരുവര്‍ക്കാട്ട് കാവ് പൂരോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ഭക്തിയുടെ നിറവില്‍ പൂരംകുളി നടന്നു.

നാടിന്റെ നാനാഭാഗത്ത് നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ സാക്ഷിയായാണ് ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെ മാടായി വടുകുന്ദ തടാകത്തില്‍ പൂരംകുളി നടന്നത്. 'രാവിലെ 6:30 ഓടെ മാടായി കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളത്ത് ദാരികന്‍ കോട്ടയിലേക്ക് പുറപ്പെട്ടു. ക്ഷേത്രം മൂത്ത പടര്‍ ദേവി വിഗ്രഹം ശിരസ്സിലേറ്റി വാദ്യഘോഷത്തോടെ ക്ഷേത്രം അരയാല്‍ തറയില്‍ വെച്ച് ദേവി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി.

തുടര്‍ന്ന് കോട്ടയിലക്ക് പുറപ്പെടുന്നു. ഒന്നാം കോട്ടയില്‍ വെച്ച് ദേവിയുടെ നാന്ദക വാള്‍ പയറ്റ് നടന്നു. ക്ഷേത്രം ഇളയ പിടാരര്‍ ആണ് നാന്ദക വാള്‍ പയറ്റുന്നത്. ദാരികന്‍ കോട്ടയില്‍ വെച്ച് അപ്പമേറും വിവിധ പൂജകളും നടക്കുന്നു.
  
 Pooram Kuli | ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാടായി വടുകുന്ദ തടാകത്തില്‍ പൂരംകുളി നടന്നു

ദാരിക നിഗ്രഹത്തിന് ശേഷം കോപിഷ്ടയായ ദേവി വടുകുന്ദ ശിവക്ഷേത്രത്തില്‍ എത്തി വടുകുന്ദത്തപ്പനെ വണങ്ങുന്നു.
തുടര്‍ന്ന് നടന്ന ചടങ്ങായ ദാരികാസുര നിഗ്രഹത്തിന് ശേഷമാണ് വടുകന്ദ തടാകത്തിലെത്തി പൂരംകുളി ചടങ്ങ് നടന്നത്.

ദാരിക വധത്തിന് ശേഷം ഉഗ്രരൂപിണിയായ ദേവിയുടെ കോപം ശമിപ്പിക്കാന്‍ പരമശിവന്‍ തൃശൂലം കൊണ്ട് മാടായി പാറയില്‍ തടാകം നിര്‍മിച്ചു നല്‍കുകയും ഇതില്‍ നീരാടിയ ദേവിയുടെ കോപം ശമിച്ചു എന്നതുമാണ് പൂരംകുളിയുടെ ഐതിഹ്യം. പൂരംകുളിക്ക് ശേഷം മഞ്ഞള്‍ക്കുറി പ്രസാദം നല്‍കി അനുഗ്രഹം നല്‍കി. തുടര്‍ന്ന് പഞ്ചവാദ്യങ്ങളുടെയും കൊടിക്കൂറയുടെയും അകമ്പടിയോടെ തിരിച്ച് എഴുന്നള്ളത്തും ക്ഷേത്രത്തില്‍ വരവേല്‍പ്പും നടന്നു.

Keywords: Puramkuli took place in Matai Vadukunda lake in devotional atmosphere, Kannur, News, Puramkuli, Religion, Blessing, Festival, Temple, Goddess, Kerala News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia