SWISS-TOWER 24/07/2023

സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പൊക്കിയ എസ് ഐയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ

 


ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.06.2016) സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പൊക്കിയ എസ് ഐയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പ്രമുഖ സീരിയല്‍ നടിയുടെ വീട്ടില്‍നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ് ഐ സജീവ് കുമാറിനെതിരെയാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പി വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തത് .

അതേസമയം, എസ് ഐയേയും നടിയേയും മാതാവിനേയും മര്‍ദിച്ച കണ്ടാലറിയാവുന്ന നാട്ടുകാരായ 22 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരുക്കേറ്റ എസ് ഐ സജീവ് കുമാര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി കോലഞ്ചേരി പുത്തന്‍കുരിശ് വെങ്കടയിലാണ് സംഭവം. സുഹൃത്തായ സീരിയല്‍ നടിയുടെ വീട്ടിലെത്തി മടങ്ങിയ എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവച്ചു മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ എസ്.ഐയെയും നടിയെയും പിന്നീട് പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവം പ്രദേശത്ത് വിവാദമായതോട പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി.

അതേസമയം പതിവായി നടിയുടെ വീട് സന്ദര്‍ശിക്കുന്ന എസ് ഐയെ തങ്ങള്‍ ചോദ്യം ചെയ്യുക
മാത്രമാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനാണ് താന്‍ എത്തിയതെന്നാണ് എസ് ഐയുടെ വിശദീകരണം. എന്നാല്‍ ഇയാള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്നില്ല എന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ റിപ്പോര്‍ട്ട്.

പെരുമാറ്റ ദൂഷ്യത്തിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതോടുകൂടി ഇയാള്‍ക്കെതിരെ വകുപ്പ്തല നടപടി ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പൊക്കിയ എസ് ഐയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Also Read:
കാണാതായ ഭര്‍തൃമതിയെയും കുഞ്ഞിനെയും കൊണ്ട് പോലീസ് കോയമ്പത്തൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടു

Keywords:  Kochi, House, Mother, Natives, Police, Parents, hospital, Treatment, Visit, Report, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia