Found Dead | പുനലൂരില്‍ ജീപിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി; വാഹനം ഓടിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയാഘാതം ഉണ്ടായതാകാമെന്ന് സംശയം
Aug 7, 2023, 17:01 IST
കൊല്ലം: (www.kvartha.com) കൊല്ലം പുനലൂരില്‍ ജീപിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ശാജഹാന്‍ (50) ആണ് മരിച്ചത്. പുനലൂര്‍ അടുക്കള മൂല വെഞ്ചേമ്പ് പാതയില്‍ വട്ടമണ്‍ റബര്‍ തോട്ടത്തിലാണ് ജീപ് നിര്‍ത്തിയിട്ടിരുന്നത്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാജഹാന്റെ മൃതദേഹം ജീപിനുള്ളില്‍ കണ്ടത്. വട്ടമണ്‍ റബര്‍ തോട്ടത്തിലൂടെ പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ജീപ് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം മരണത്തില്‍ അസ്വാഭാവിക ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് പുനലൂര്‍ പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുനലൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകുകയുള്ളൂ.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാജഹാന്റെ മൃതദേഹം ജീപിനുള്ളില്‍ കണ്ടത്. വട്ടമണ്‍ റബര്‍ തോട്ടത്തിലൂടെ പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ജീപ് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോള്‍ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Punalur: Driver found dead inside the jeep, Kollam, News, Shajahan, Dead Body, Driver Found Dead, Police, Heart Attack, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.