അപകടങ്ങള്‍ പതിയിരിക്കുന്ന മോട്ടോര്‍ തറകള്‍; സംരക്ഷണവലയമോ മാറ്റിസ്ഥാപിക്കുകയോ വേണമെന്ന് പ്രദേശവാസികള്‍

 


ADVERTISEMENT

ഹരിപ്പാട്:(www.kvartha.com 03/02/2018) പാടശേഖരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോര്‍ തറകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. നെല്‍ പാടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുവേണ്ടി സ്ഥാപിച്ച മോട്ടര്‍ തറകളാണ് അപകട ഭീഷണിയോടൊപ്പം മരണ കാഹളം മുഴക്കി പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന് സമീപമാണ് മിക്ക മോട്ടോര്‍ തറകളും പ്രവര്‍ത്തിക്കുന്നത്.

ഒരു പാടശേഖരങ്ങളില്‍ ഒന്നില്‍ കൂടുതല്‍ മോട്ടോറുകളാണുള്ളത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് മോട്ടോര്‍ സ്ഥാപിച്ചിട്ടുള്ള തറകള്‍ക്ക് സമീപത്തു കൂടി കടന്നു പോകുന്നത്. കൂടാതെ സൈക്കിള്‍ യാത്രക്കാരും കാല്‍ നടക്കാരും അപകടങ്ങളില്‍ പെടുക നിത്യസംഭവങ്ങളാണ്. രാത്രികാലങ്ങളിലാണ് മിക്കവാറും അപകടങ്ങള്‍ ഉണ്ടാകുക. അപകടത്തില്‍പെടുന്നവര്‍ മരണത്തില്‍ നിന്നും രക്ഷപെടുന്നത് അത്ഭുതകരമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടങ്ങള്‍ പതിയിരിക്കുന്ന മോട്ടോര്‍ തറകള്‍; സംരക്ഷണവലയമോ മാറ്റിസ്ഥാപിക്കുകയോ വേണമെന്ന് പ്രദേശവാസികള്‍

കൃഷി, വൈദ്യുതി, ജലസേചന, തദ്ദേശവകുപ്പുകളാണ് മോട്ടോര്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ വകുപ്പുകള്‍. ആളുകള്‍ യാത്രക്കായി ഉപയോഗിക്കുന്ന റോഡുകള്‍ക്ക് തൊട്ടരുകിലായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി കൊടുക്കാന്‍ പാടില്ലെന്ന് ചട്ടം അനുശാസിക്കുന്നുണ്ട്. പാടശേഖരങ്ങള്‍ക്ക് വെള്ളം എത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെങ്കില്‍ കൃഷിസംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവിടെ സംരക്ഷണ വലയത്തോടെ മോട്ടോര്‍ തറ പണിഞ്ഞാല്‍ വൈദ്യുതി നല്‍കാം. റോഡിന്റെ സമീപത്ത് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി വൈദ്യുതികണക്ഷന്‍ നല്‍കാറില്ലെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

വാഹനഗതാഗതം ഇല്ലാതിരുന്ന കാലത്ത് ആറിനോട് ചേര്‍ന്ന് ചിറ കെട്ടി പൊക്കി അവിടെയാണ് മോട്ടോര്‍ സ്ഥാപിച്ചതെന്നും പിന്നീട് ഇവിടം സഞ്ചാര യോഗ്യമായ റോഡായി മാറുകയായിരുന്നെന്നും ഇക്കുട്ടര്‍ പറയുന്നു. ആളുകള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിലെ ആറുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അതുപോലെ പ്രദേശവാസികള്‍ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.പരിണിതഫലമാകട്ടെ ജലജന്യ സാംക്രമികരോഗങ്ങള്‍ക്ക് അടിമപെടുകയും ചെയ്യുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത്തരത്തിലുള്ള ദുരിതം അനുഭവിക്കുകയാണ് കുട്ടനാടന്‍ മേഖല.

പുളിങ്കുന്ന്, ചമ്പകുളം, മുട്ടാര്‍, തലവടി, എടത്വാ, തകഴി, നെടുമുടി, വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, നിരണം, കടപ്ര തുടങ്ങിയ കൃഷിഭവന്‍ പരിധിയിലുള്ള പാടശേഖരങ്ങളും യാത്രക്കാര്‍ക്ക് അപകടഭീഷണിയുള്ള മോട്ടോര്‍ തറകളുള്ളവയാണ്. ബന്ധപ്പെട്ടവര്‍ സംരക്ഷണ വലയം കെട്ടി മോട്ടോര്‍ തറ സംരക്ഷിക്കുകയോ, മാറ്റി സ്ഥാപിക്കുകയോ ചെയ്ത് ജനങ്ങളുടെ ഭയം അകറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Accident, Vehicles, Health problems, Pumping motor shed are not safe
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia