SWISS-TOWER 24/07/2023

Arrested | പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു

 


ADVERTISEMENT

കല്‍പ്പറ്റ: (KVARTHA) വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സജീവനെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

Arrested | പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു

കേസുമായി ബന്ധപ്പെട്ട് നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവന്‍ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ അറസ്റ്റിലായത്.

ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് കേസില്‍ പ്രതികള്‍. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയെടുത്തുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ഭാരവാഹിയുമായ കെകെ എബ്രഹാമാണ് ഒന്നാം പ്രതി.

ബാങ്കില്‍ നിന്ന് 80,000 രൂപ മാത്രം വായ്പയെടുത്ത പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് വിജിലന്‍സ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80,000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രന്‍ നായരുടെ പേരില്‍ തട്ടിപ്പുകാര്‍ 25 ലക്ഷം രൂപയുടെ ലോണ്‍ എടുത്തെന്ന് വരുത്തിത്തീര്‍ത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മരിക്കുമ്പോള്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ 40 ലക്ഷം രൂപയുടെ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രന്‍ നായര്‍ക്ക് ഉണ്ടായിരുന്നത്.

Keywords : Pulpally Cooperative Bank Fraud: Sajeevan Kollapally arrested by ED, Wayanad, News, Politics, KPCC, Congress Leader, Pulpally Cooperative Bank Fraud, Enforcement Directorate, Arrest, Politics, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia