Aster MIMS | ശ്വാസകോശരോഗ ചികിത്സാരംഗത്ത് അതിനൂതന മാറ്റങ്ങളോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ്; മികച്ച സംവിധാനങ്ങളുമായി പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍
Jan 20, 2023, 20:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ശ്വാസകോശരോഗ ചികിത്സാരംഗത്ത് നൂതന മാറ്റങ്ങളോടെ മികച്ച ചികിത്സാ സംവിധാനങ്ങളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. നൂതന കാഴ്ചപ്പാടുകളുമായി പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനത്തിന് ഒരുങ്ങി. പൊതുവായ ചികിത്സകള്‍ക്ക് പുറമെ രോഗികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകരമാകുന്ന ഫിസികല്‍ ട്രെയിനിംഗ്, പേശികളുടേയും കൈകാലുകളുടേയും ബലം വര്‍ധിപ്പിക്കാന്‍ സഹായകരമായ വ്യായാമരീതികള്‍, ശ്വസന വ്യായാമ മുറകള്‍, ചെസ്റ്റ് ഫിസിയോതെറാപി, പോസ്ചറല്‍ ഡ്രെയിനേജ്, ശ്വാസകോശ രോഗ കാരണത്താലുള്ള മാനസിക സമ്മര്‍ദം അല്ലെങ്കില്‍ ഡിപ്രഷന്‍ മുതലാവയ്ക്കുള്ള കൗണ്‍സലിംഗ്, പോഷകാഹാര ക്രമീകരണം, പുകവലി വിമുക്തി കൗണ്‍സലിംഗ് തുടങ്ങിയവ ഉള്‍പെടെയുള്ള ചികിത്സകളാണ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ പുകവലി മൂലം ഉണ്ടാകുന്ന ശ്വാസതടസം (COPD), ബ്രോങ്കിയക്ടാസിസ്, ശ്വാസകോശം ചുരുങ്ങിപ്പോകുന്ന രോഗമായ ലെങ് ഫൈബ്രോസിസ് (ILD), ശ്വാസകോശ സമ്മര്‍ദം അമിതമാകുന്ന പള്‍മോണി ഹൈപര്‍ടെന്‍ഷന്‍, അമിതഭാരം മൂലമുണ്ടാകുന്ന നിദ്രാ ഭംഗം (OSA), ശ്വാസകോശ ശസ്ത്രക്രിയ ആവശ്യമായ രോഗികള്‍ക്കുള്ള റീഹാബിലിറ്റേഷന്‍ തുടങ്ങി രോഗിയുടെ എല്ലാവിധ ആവശ്യങ്ങളേയും പരിഗണിച്ചാണ് പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്.
കോവിഡിന് ശേഷം ശ്വാസകോശ സംബന്ധമായ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. ഈ സാഹചര്യത്തെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിക്കുകയും, രോഗികളുടെ പൊതുവായ സവിശേഷതകള്‍ പഠനവിധേയമാക്കുകയും ചെയ്തശേഷം അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുതകുന്ന രീതിയില്‍ സമഗ്രമായ ചികിത്സ ലഭ്യമാക്കിക്കൊണ്ടാണ് പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്.
ക്ലിനികിന്റെ ഉദ്ഘാടനം കോഴിക്കോട് സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ സുദര്‍ശന്‍ കെ ജനുവരി 21ന് രാവിലെ 11 മണിക്ക് നിര്‍വഹിക്കും. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ലങ് കെയര്‍ സെന്റര്‍ ഡയറക്ടറും സീനിര്‍ കണ്‍സല്‍ടന്റുമായ ഡോ. മധു കല്ലാത്ത്, പള്‍മണോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ടന്റുമായ ഡോ. അനൂപ് എംപി, സീനിയര്‍ കണ്‍സല്‍ടന്റ് ഡോ. സിജിത് കെആര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ശാമില്‍ പികെ, സി ഒ ഒ ലുക്മാന്‍ പൊന്മാടത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Health, Hospital, Press Meet, Treatment, Aster MIMS, Pulmonary Rehabilitation Center at Aster MIMS, Kozhikode.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.