പെരുവനം കുട്ടന് മാരാര്‍ക്ക് പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം
Dec 14, 2012, 19:01 IST
ADVERTISEMENT
തിരുവനന്തപുരം: പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം പെരുവനം കുട്ടന് മാരാര്‍ക്ക്. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിലെ സംഘവാദ്യകലകളില്‍ പ്രഥമഗണനീയമായ മേളത്തിന്റെ പ്രമാണം പെരുമയോടെ നിലനിര്‍ത്തുന്ന വാദ്യവിദഗ്ധനാണ് പെരുവനം കുട്ടന് മാരാര്‍.
അച്ഛന് പെരുവനം അപ്പുമാരാരില്‍ നിന്നും അദ്ദേഹത്തിന്റെ സമകാലികരായിരുന്ന പ്രഗല്ഭരായ ആചാര്യരില്‍ നിന്നും ചെണ്ടയില്‍ കറ കളഞ്ഞ അഭ്യാസം സിദ്ധിച്ച കുട്ടന് മാരാര്‍ പഞ്ചാരി, പാണ്ടി, ചെമ്പട, ധ്രുവം, ചെമ്പ തുടങ്ങിയ മേളങ്ങളില്‍ തന്റെ പ്രകടനവൈഭവം തെളിയിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ തൃശ്ശൂര്‍ പൂരമടക്കമുളള ഉത്സവങ്ങളില്‍ മേളപ്രമാണിയായ കുട്ടന്മാരാര്ക്ക് കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പത്മശ്രീയുമടക്കം ധാരാളം ബഹുമതികള്‍ ഇതിനോടകം ലഭിച്ചു. മേളമാണ് മുഖ്യപ്രവൃത്തിയെങ്കിലും ക്ഷേത്രാടിയന്തിരച്ചടങ്ങുകളിലെല്ലാം താത്വികവും പ്രായോഗികവുമായ പരിജ്ഞാനമുണ്ട്.
കലാമണ്ഡലം വൈസ്-ചാന്‍സലര്‍ പി.എന്‍.സുരേഷ് അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്. കലാമണ്ഡലം ബലരാമന്, പന്തളം സുധാകരന്, സാംസ്കാരിക വകുപ്പു അഡീഷണല്‍ സെക്രട്ടറി പാവനകുമാരി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

Keywords: Peruvanam Kuttan Marar, Pallavoor appumar, Award, Keralam, Mela, Malayalam News, kErala Vartha.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.