SWISS-TOWER 24/07/2023

Recognition | പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ ജല അവാർഡ്; രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു

 
pullampara panchayat wins national water award presented by president of India
pullampara panchayat wins national water award presented by president of India

Photo credit: X / President of India

ADVERTISEMENT

● മൂന്നാമത് ദേശീയ ജല അവാർഡിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരവും തിരുവനന്തപുരത്തിനായിരുന്നു. 
● പുല്ലമ്പാറ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ്.

ന്യൂഡൽഹി: (KVARTHA) മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. പഞ്ചായത്തിലെ വിവിധ ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനായി നടപ്പിലാക്കിയ 'നീരുറവ്', 'മികവ്', 'സജലം' പദ്ധതികളുടെ വിജയമാണ് ഈ അവാർഡിന് പിന്നിൽ. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേഷിനും സെക്രട്ടറി പി. സുനിലിനും അവാർഡ് സമ്മാനിച്ചു.

Aster mims 04/11/2022

വാമനപുരം ബ്ലോക്കിലെ പുല്ലമ്പാറ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ്. 'പരിസ്ഥിതി പുനഃസ്ഥാപനത്തിനായുള്ള ജനകീയ കൂട്ടായ്മ' എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഈ നേട്ടങ്ങൾ കൈവരിച്ചത്. മൂന്നാമത് ദേശീയ ജല അവാർഡിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരവും തിരുവനന്തപുരത്തിനായിരുന്നു. 

നവകേരളം കർമ്മ പദ്ധതിയുടെ ഹരിത കേരള മിഷൻ പരിപാടിയുടെ ഭാഗമായി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീർത്തട വികസന പദ്ധതി നടപ്പിലാക്കിയത്. ജില്ലാ എൻജിനിയർ ദിനേശ് പപ്പൻ, കാർഷിക വിദഗ്ധൻ പ്രശാന്ത്, ജി ഐ എസ്  വിദഗ്ധൻ ഡോ. ഷൈജു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാരാണ് 'നീരുറവ്' എന്ന മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് ഈ പദ്ധതി തയാറാക്കിയത്. 2021 ഓഗസ്റ്റിൽ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  എം.വി ഗോവിന്ദൻ  ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2023 മാർച്ചിൽ കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി  നടപ്പിലാക്കി.

വൈസ് പ്രസിഡന്റ് അശ്വതി, വാർഡ് മെമ്പർ പുല്ലമ്പാറ ദിലീപ്, കോ ഓർഡിനേറ്റർ ദിനേശ് പപ്പൻ, പഞ്ചായത്ത് സാങ്കേതിക ഉദ്യോഗസ്ഥരായ കിരൺ, അൻഷാദ്, ജിത്തു, മഹേഷ് എന്നിവർ അടങ്ങിയ സംഘമാണ് അവാർഡ് സ്വീകരണത്തിനായി ഡൽഹിയിൽ എത്തിയത്.

#WaterConservation #Pullampara #Neerurav #GreenKerala #KeralaPanchayat #WaterAward

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia