Pulikali | ആവേശം വാനോളം; തെറിവിലറങ്ങുന്ന 'പുലികള്‍'; ഓണത്തിന്റെ നാലാം നാളിലെ മനോഹര കാഴ്ച; 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആചാരം

 


തൃശൂര്‍: (www.kvartha.com) പുലിക്കളി ഓണക്കാലത്ത് സാധാരണ കാഴ്ചയാണ്. ചെണ്ട, തകില്‍ തുടങ്ങിയ വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന, കടും മഞ്ഞയും ചുവപ്പും കറുപ്പും നിറങ്ങളില്‍ കടുവകളെപ്പോലെ ശരീരത്തില്‍ വരച്ച കലാകാരന്മാരെ ഓണത്തിന്റെ നാലാം നാളില്‍ കാണാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് അവതരിപ്പിക്കുന്നു. തൃശൂര്‍ ജില്ലയില്‍ നടക്കുന്ന പുലിക്കളി ഏറെ പ്രസിദ്ധമാണ്, ഇത് ഏറെ പ്രാചീനവുമാണ്.
                 
Pulikali | ആവേശം വാനോളം; തെറിവിലറങ്ങുന്ന 'പുലികള്‍'; ഓണത്തിന്റെ നാലാം നാളിലെ മനോഹര കാഴ്ച; 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആചാരം

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പുലിക്കളിയില്‍ പങ്കെടുക്കുന്നു. തൃശൂര്‍ നഗരത്തില്‍ പുലിക്കളി ഘോഷയാത്ര പോലെയാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുലിക്കളി, സംഘങ്ങള്‍ അവതരിപ്പിക്കുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നു. കടുവ ഇരയെ വേട്ടയാടുന്നതിന്റെയും വേട്ടക്കാരന്‍ കടുവയെ വേട്ടയാടുന്നതിന്റെയും ദൃശ്യങ്ങളാണ് പുലിക്കളി നര്‍ത്തകര്‍ അവതരിപ്പിക്കുന്നത്.

പുലിക്കളിയുടെ ഉത്ഭവം 200 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്, അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ ശക്തന്‍ തമ്പുരാന്‍ ഓണം ആഘോഷിക്കാന്‍ ഈ നാടോടി കലാരൂപം അവതരിപ്പിച്ചതായി പറയുന്നു. കാലക്രമേണ, പുലിക്കളി നര്‍ത്തകരുടെ അലങ്കാരത്തില്‍ മാറ്റങ്ങളുണ്ടായി. ആദ്യകാലങ്ങളില്‍, മുഖംമൂടികള്‍ ഉപയോഗിച്ചിരുന്നില്ല, പങ്കെടുക്കുന്നവര്‍ അവരുടെ മുഖത്ത് പെയിന്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, റെഡിമെയ്ഡ് മാസ്‌കുകള്‍, സൗന്ദര്യവര്‍ധക പല്ലുകള്‍, നാവ്, താടി, മീശ എന്നിവ, പങ്കെടുക്കുന്നവര്‍ അവരുടെ ശരീരത്തിലെ പെയിന്റിനൊപ്പം ഉപയോഗിക്കുന്നു.

വേഷം കെട്ടല്‍ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് പുലികള്‍ സ്വരാജ് മൈതാനത്തേക്ക് പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രകുകളില്‍ തയ്യാറാക്കുന്ന കെട്ട് കാഴ്ചകള്‍ വളരെ ആകര്‍ഷകവും മനോഹരവും ആണ്. മുഴുവന്‍ പരിപാടികളും ഏകദേശം 12 മണിക്കൂര്‍ നീണ്ടുനില്‍ക്കും.

Keywords:  Latest-News, Kerala, Top-Headlines, Onam, Onam-Rituals, Celebration, Festival, Thrissur, Pulikali, Onam 2022, Pulikali: common sight during Onam season.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia