ADVERTISEMENT
കൊച്ചി: (www.kvartha.com 21.11.2014) വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഐ.എ.എസ്സിനെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോള്‍ സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന് ശുപാര്‍ശ നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ അംഗീകരിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറി.
ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഫയല്‍ വെള്ളിയാഴ്ച രാത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടു. ശനിയാഴ്ച മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പുവച്ചു. സര്‍ക്കാര്‍ ഉത്തരവായി വൈകാതെ ഇത് പുറത്തിറങ്ങും.
വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അനധികൃതമായ സ്വത്തുക്കള്‍ സൂരജിനുള്ളതായി കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കുന്നതിലും പിഴവ് വരുത്തി.
വിജിലന്‍സ്, കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളിയാഴ്ച സൂരജിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും.

Also Read:
അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?
Keywords: Kochi, Suspension, Vigilance Court, Chief Minister, Director, Report, Thrissur, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.