ലോക്ക് ഡൗൺ അവസാനിച്ചാലും പൊതുഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം, സ്കൂള്‍, ഓഫിസ്, കമ്പനികൾ എന്നിവയുടെ ജോലിസമയം ക്രമീകരിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.04.2020) ലോക്ക് ഡൗൺ അവസാനിച്ചാലും സംസ്ഥാനത്ത് പൊതു ഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം തുടരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ശുപാര്‍ശ. പ്രധാനമായും റോഡിലെ തിരക്കു കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാകുന്നു. ഇതിനായി ഓഫിസ്, സ്കൂള്‍ പ്രവര്‍ത്തനം, കമ്പനികളുടെ ജോലിക്രമം തുടങ്ങിയവ പല സമയങ്ങളിലായി ക്രമീകരിക്കണം. ശനി ദിവസങ്ങളില്‍ അവധി നല്‍കണമെന്നുള്‍പ്പെടെ ചില നിര്‍ദേശങ്ങളും വാഹന വകുപ്പ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.


ലോക്ക് ഡൗൺ അവസാനിച്ചാലും പൊതുഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം, സ്കൂള്‍, ഓഫിസ്, കമ്പനികൾ എന്നിവയുടെ ജോലിസമയം ക്രമീകരിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്

വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്പറുകളിൽ അവസാനിക്കുന്ന വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുക, ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ, പൂര്‍ണ കവറിങ് ഉള്ള ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ പരമാവധി മൂന്നുപേർ മാത്രമേ സഞ്ചരിക്കാവൂ, കുടുംബാംഗങ്ങള്‍ അല്ലാത്തവരെ യാത്രയില്‍ ഒപ്പം കൂട്ടരുത്, എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. അടുത്ത് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതിനുശേഷമേ തീരുമാനം ഉണ്ടാകുകയുള്ളൂ.

Summary: Public Transport System needs some Regulations: Says Department
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia