സെക്രട്ടറിയേറ്റ് പൊതുജനത്തിന് ഇനി എന്ന് കയറാമെന്ന് അറിയില്ല; തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ കനത്ത ജാഗ്രത
Jul 4, 2020, 13:01 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.07.2020) സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് ഇനി എന്ന് പ്രവേശിക്കാമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാനാകുന്നില്ല. അത്രയ്ക്ക് സങ്കീര്‍ണമായ സാഹചര്യമാണ് തലസ്ഥാനത്ത് കൊവിഡ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് നിര്‍വ്യാപനത്തിനായി സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനമാണ് സന്ദര്‍ശകനിയന്ത്രണം. ഔദ്യോഗിക ആവശ്യവുമായി മറ്റ് ജില്ലകളില്‍ നിന്നും തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ ആവശ്യമായ രേഖകള്‍ കന്റോണ്‍മെന്റ് ഗേറ്റിലെ സുരക്ഷാജീവനക്കാരെ കാണിച്ചാല്‍ പ്രവേശനം അനുവദിക്കും.
സന്ദര്‍ശകരുടെ പേരുവിവരങ്ങളും എത്തിയ സമയവും കന്റോണ്‍മെന്റ് ഗേറ്റിലെ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അടിയന്തര സാഹചര്യത്തില്‍ മറ്റാര്‍ക്കെങ്കിലും പ്രവേശനം വേണമെങ്കില്‍ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടേയോ കത്ത് വേണം. ഇതിനുള്ള ക്രമീകരണങ്ങള്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഏര്‍പ്പെടുത്തി. ഒരേക്കറോളം വരുന്ന സെക്രട്ടേറിയറ്റ് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുന്ന ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ള എല്ലാവരും മുഖാവരണം ധരിക്കണം. ജീവനക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റ് വളപ്പിലും ക്യാന്റീനിലും സാമൂഹിക അകലം പാലിക്കണം. ജീവനക്കാര്‍ അനാവശ്യമായി മറ്റ് സെക്ഷനുകളില്‍ പോകരുത്. നിയന്ത്രണങ്ങളുടെ ഭാഗമായി സൗത്ത് ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.
രാവിലെ ഓഫീസിലെത്തുന്ന ജീവനക്കാരെ സെക്രട്ടറിയേറ്റിന് പുറത്ത് പോകാനും കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കൂട്ടം കൂട്ടമായി പോകാനും അനുവദിക്കില്ല. അടിയന്തരസാഹചര്യമാണെങ്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പോകാം. ഔദ്യോഗിക യോഗങ്ങള്‍ പരിമിതമായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി കൂടണം. കഴിയുന്നതും ഇതിനായി ഓണ്‍ലൈനായി പ്ലാറ്റ്ഫോമുകള് ഉപയോഗിക്കണം. ഇന്റര്‍വ്യൂകള്‍, ഔദ്യോഗിക ഹിയറിങ്ങുകള്‍ തുടങ്ങിയവ നടത്തുന്നതിന് വീഡിയോകോള്‍ അടക്കമുളള ഓണ്‍ലൈന്‍/വെര്‍ച്വല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഔദ്യോഗിക യോഗങ്ങളില്‍ ചായ, ലഘുഭക്ഷണം എന്നിവയുടെ വിതരണം ഒഴിവാക്കണം.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന ജീവനക്കാര്‍ പൊതുഗതാഗത സംവിധാനം കഴിയുന്നതും ഒഴിവാക്കി സ്വകാര്യവാഹനങ്ങളില്‍ ഓഫീസില്‍ എത്തണം. സര്‍വ്വീസ് സംഘടനകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുളള പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂ. ഫിസിക്കല്‍ ഫയല്‍ പരമാവധി ഒഴിവാക്കി ഇ-ഫയല്‍ ഉപയോഗിക്കണം. ലിഫ്റ്റില്‍ ഓപ്പറേറ്റര്‍ അടക്കം ഒരു സമയത്ത് നാലുപേരില്‍ കൂടുതല്‍ പാടില്ല. ലിഫ്റ്റുകള്‍, കൈവരികള്‍, വാഷ്റൂം, വാതില്‍ പിടികള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാന്‍ ഹൗസ് കീപ്പിംഗ് വകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തണം. ജീവനക്കാര്‍ കോവണിപ്പടി ഉപയോഗിക്കുമ്പോള്‍ കൈവരിയില്‍ സ്പര്‍ശിക്കരുത്. എല്ലാ വാഷ്ബേസിനുകളിലും വാഷ്റൂമുകളിലും സോപ്പിന്റെ ലഭ്യത ഉറപ്പാക്കാനും ഇടയിക്കിടെ അണുവിമുക്തമാക്കാനും ഹൗസ്കീപ്പിംഗ് വകുപ്പ് ശ്രദ്ധിക്കണം. അവരവര്‍ ഇരിക്കുന്ന സ്ഥലവും പരിസരവും സാനിറ്റൈസര്‍ ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കുവാന്‍ എല്ലാ ജീവനക്കാരും അതീവ ശ്രദ്ധ ചെലുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Keywords: Government Secretariat, Capital city, Ministers, Public, Officials, COVID, Service Organisations, Chief Minister, Washroom, Register, Public not allowed in Secretariat.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.