ഈ മാസം 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി

 


തിരുവനന്തപുരം: (www.kvartha.com 18.02.2020) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കും. അന്നേ ദിവസം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ എ എസ്) പൊതു പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെ എ എസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അദ്ധ്യയനം തടസപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അന്നത്തെ ദിവസത്തിന് പകരം പ്രവൃത്തിദിനം എന്നാണെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ഈ മാസം 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി

Keywords:  News, Kerala, Thiruvananthapuram, School, Holidays, Public Holidays in the State Announced Feb 22
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia