ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: പോലീസ് സ്റ്റേഷന് കയറാനുള്ള മടിയും പേടിയും കാരണം പരാതി കൊടുക്കാന്‍ മടിക്കുന്നവര്‍ക്ക് ആശ്വസിക്കാം. പരാതി കൊടുക്കാന്‍ ഇനി പോലീസ് സ്റ്റേഷനില്‍ പോകേണ്ട. അടുത്തുള്ള ജനസേവനകേന്ദ്രത്തില്‍ പരാതി എഴുതിക്കൊടുത്താല്‍ മതി. സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള പരാതിയായാലും ജനസേവന കേന്ദ്രം വഴി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി.
പരാതി സ്വീകരിക്കുന്നതിനായി ഒരു സിവില്‍ പോലീസ് ഓഫീസറെ ഓരോ ജനസേവന കേന്ദ്രത്തിലേക്കും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തും. ജനസേവന കേന്ദ്രത്തില്‍ സ്വീകരിച്ച പരാതി സ്കാന്‍ ചെയ്ത് ഇ-മെയിലായി അതാതു സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും സ്റ്റേഷനിലേക്കും അയക്കും. ഇതിന്റെ പകര്‍പ്പ് അതാത് ജില്ലയിലെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിക്കും അയക്കും. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയാണ് ജില്ലാ നോഡല്‍ ഓഫീസര്‍.
പരാതിക്കാരന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ദിവസവും തങ്ങളുടെ ഇ-മെയില്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. മെയിലില്‍ ലഭിക്കുന്ന പരാതിയനുസരിച്ച് സ്റ്റേഷന് ഓഫീസര്‍ പരാതിക്കാരനെ ബന്ധപ്പെടേണ്ടതാണ്. പരാതിയുടെ ഗൗരവസ്വഭാവമനുസരിച്ചു മാത്രമേ പരാതിക്കാരനെ സ്റ്റേഷനിലേക്കു വിളിപ്പിക്കാവൂ. താരതമ്യേന ഗൗരവം കുറഞ്ഞ പരാതികള്‍ക്ക് ഫോണിലൂടെ തന്നെ പരിഹാരം കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ജനസേവന കേന്ദ്രത്തില്‍ പരാതി നല്‍കാനുള്ള കൗണ്ടറില്‍ വലിയ ക്യൂവുെങ്കില് സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും മുന്‍ഗണന നല്‍കും. ഓരോ മാസവും ലഭിച്ച പരാതികളുടെയും പരിഹരിക്കപ്പെട്ട പരാതികളുടെയും സ്ഥിതിവിവരക്കണക്ക് തയ്യാറാക്കും.
Summary: State government ordered to recieve police petitions at Jansevana kendram. It may be very helpfull for women and those who are relectant to step in a police station with complaint. There will be a civil police officer to accept complaints in all Jansevan kendram. Recieved complaints should be scanned and post by email to related police station and its officer. Only serious complainant should be asked to attend personaly to station for further enquiry. Otherwise all the complaints should settle through telephone. Crime Records D.Y.S.P will be the nodal officer.
Keywords: Petition, Police Station, Janasevana kendram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
