ജനസേ­വ­ന­കേന്ദ്രം വ­ഴി പോ­ലി­സില്‍ പ­രാ­തി ന­ല്‍കാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനസേ­വ­ന­കേന്ദ്രം വ­ഴി പോ­ലി­സില്‍ പ­രാ­തി ന­ല്‍കാം കോ­ഴി­ക്കോട്: പോ­ലീ­സ് സ്‌­റ്റേ­ഷ­ന്‍ ക­യ­റാ­നു­ള്ള മ­ടിയും പേ­ടിയും കാര­ണം പ­രാ­തി കൊ­ടു­ക്കാന്‍ മ­ടി­ക്കു­ന്ന­വര്‍­ക്ക് ആ­ശ്വ­സി­ക്കാം. പ­രാ­തി കൊ­ടു­ക്കാന്‍ ഇ­നി പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ പോ­കേണ്ട­. അ­ടു­ത്തു­ള്ള ജ­ന­സേ­വ­ന­കേ­ന്ദ്ര­ത്തില്‍ പ­രാ­തി എ­ഴു­തി­ക്കൊ­ടു­ത്താല്‍ മതി. സം­സ്ഥാന­ത്തെ ഏ­തു പോ­ലീ­സ് സ്‌­റ്റേ­ഷന്‍ അ­തിര്‍­ത്തി­യി­ലു­ള്ള പ­രാ­തി­യാ­യാലും ജ­ന­സേ­വ­ന കേന്ദ്രം വ­ഴി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് സര്‍­ക്കാ­ര്‍ ഉ­ത്ത­ര­വാ­യി.

പ­രാ­തി സ്വീ­ക­രി­ക്കു­ന്ന­തി­നാ­യി ഒ­രു സി­വില്‍ പോ­ലീസ് ഓ­ഫീസ­റെ ഓരോ ജ­ന­സേ­വ­ന കേ­ന്ദ്ര­ത്തി­ലേക്കും ജില്ലാ പോ­ലീ­സ് മേ­ധാ­വി ചു­മ­ത­ല­പ്പെ­ടു­ത്തും. ജ­ന­സേ­വ­ന കേ­ന്ദ്ര­ത്തില്‍ സ്വീ­ക­രി­ച്ച പ­രാ­തി സ്­കാന്‍ ചെ­യ്­ത് ഇ-മെ­യി­ലാ­യി അതാതു സ്റ്റേ­ഷന്‍ ഹൗസ് ഓ­ഫീ­സര്‍ക്കും സ്റ്റേ­ഷ­നി­ലേക്കും അ­യ­ക്കും. ഇ­തി­ന്റെ പ­കര്‍­പ്പ് അതാ­ത് ജില്ല­യി­ലെ ക്രൈം റെ­ക്കോര്‍­ഡ്‌­സ് ബ്യൂ­റോ ഡി.വൈ.എ­സ്.പിക്കും അ­യ­ക്കും. ക്രൈം റെ­ക്കോര്‍­ഡ്‌­സ് ബ്യൂറോ ഡി.വൈ.എ­സ്.പി­യാ­ണ് ജില്ലാ നോഡല്‍ ഓ­ഫീ­സര്‍.

പ­രാ­തി­ക്കാ­രന്‍ ഏ­തെ­ങ്കിലും തി­രി­ച്ച­റി­യല്‍ രേഖ കൈ­യില്‍ ക­രു­തണം. സ്റ്റേ­ഷന്‍ ഹൗ­സ് ഓ­ഫീ­സര്‍­മാര്‍ ദി­വ­സവും ത­ങ്ങ­ളു­ടെ ഇ-മെ­യില്‍ പരി­ശോ­ധി­ക്ക­ണ­മെ­ന്ന് സര്‍­ക്കാര്‍ നിര്‍­ദ്ദേ­ശ­മുണ്ട്. മെ­യി­ലില്‍ ല­ഭി­ക്കു­ന്ന പ­രാ­തി­യ­നു­സ­രി­ച്ച് സ്റ്റേഷന്‍ ഓ­ഫീ­സര്‍ പ­രാ­തി­ക്കാര­നെ ബ­ന്ധ­പ്പെ­ടേണ്ട­­താ­ണ്. പ­രാ­തി­യു­ടെ ഗൗ­ര­വ­സ്വ­ഭാ­വ­മ­നു­സ­രി­ച്ചു മാ­ത്ര­മേ പ­രാ­തി­ക്കാ­ര­നെ സ്‌­റ്റേ­ഷ­നി­ലേ­ക്കു വി­ളി­പ്പി­ക്കാ­വൂ. താ­ര­ത­മ്യേ­ന ഗൗര­വം കു­റ­ഞ്ഞ പ­രാ­തി­കള്‍­ക്ക് ഫോ­ണി­ലൂ­ടെ ത­ന്നെ പ­രി­ഹാ­രം ക­ണ്ടെ­ത്ത­ണ­മെന്നും നിര്‍­ദ്ദേ­ശ­മുണ്ട്.

ജ­ന­സേ­വ­ന കേ­ന്ദ്ര­ത്തില്‍ പ­രാ­തി നല്‍­കാ­നു­ള്ള കൗ­­ണ്ടറില്‍ വലി­യ ക്യൂ­വു­­െങ്കില്‍ സ്­ത്രീ­കള്‍ക്കും മു­തിര്‍­ന്ന പൗ­ര­ന്മാര്‍ക്കും മുന്‍ഗ­ണ­ന നല്‍­കും. ഓരോ മാ­സവും ല­ഭി­ച്ച പ­രാ­തി­ക­ളു­ടെയും പ­രി­ഹ­രി­ക്ക­പ്പെ­ട്ട പ­രാ­തി­ക­ളു­ടെയും സ്ഥി­തി­വി­വ­ര­ക്കണ­ക്ക് ത­യ്യാ­റാ­ക്കും.

Summary: State government ordered to recieve police  petitions at Jansevana kendram. It may be very helpfull for women and those who are relectant to step in a police station with complaint. There will be a civil police officer to accept complaints in all Jansevan kendram. Recieved complaints should be scanned and post by email to related police station and its officer. Only serious complainant should be asked to attend personaly to station for further enquiry. Otherwise all the complaints should settle through telephone. Crime Records D.Y.S.P will be the nodal officer.

Keywords: Petition, Police Station, Janasevana kendram, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia