SWISS-TOWER 24/07/2023

നെഞ്ചുവേദന; പി ടി തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തൃശൂര്‍: ഇടുക്കി മുന്‍ എം.പി പി ടി തോമസിനെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ  തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട എം പിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

നെഞ്ചുവേദന; പി ടി തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകാസര്‍കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രെയിനില്‍ യാത്ര ചെയ്യവെ തൃശൂരില്‍ വെച്ച്  നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹൃദയധമനികളില്‍ രണ്ട് ബ്ലോക്കുകള്‍ ള്ളളതിനാല്‍ തോമസിനെ ആന്‍ജിയോ പ്ലാസ്റ്റിന് വിധേയമാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടനില തരണം ചെയ്ത തോമസിനെ  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പി ടി തോമസിനെ ആശുപത്രിയില്‍  സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വിദ്യാര്‍ത്ഥിക്ക് പരീക്ഷ നിഷേധിച്ച തളങ്കര മുസ്ലിം സ്‌കൂള്‍ പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Keywords: P.T.Thomas, Thrissur, Kasaragod, Idukki, Election-2014, Hospital, Doctor, Chief Minister, Oommen Chandy, Visit, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia