SWISS-TOWER 24/07/2023

ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നു; അദ്ദേഹമായിരുന്നു ശരി; ഗാഡ്ഗില്‍ വിഷയത്തില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദം മൂലമെന്നും ഉമ്മന്‍ചാണ്ടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.12.2021)  ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗാഡ്ഗില്‍ വിഷയത്തില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദം മൂലമാണെന്നും തുറന്നുപറഞ്ഞ് ഉമ്മന്‍ചാണ്ടി. കെ എസ് യു സംഘടിപ്പിച്ച പി ടി തോമസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നു; അദ്ദേഹമായിരുന്നു ശരി; ഗാഡ്ഗില്‍ വിഷയത്തില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദം മൂലമെന്നും ഉമ്മന്‍ചാണ്ടി

പി ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി പി ടി പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നുവെന്നും വ്യക്തമാക്കി. എന്നാല്‍ ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദം മൂലമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നു. ഗാഡ്ഗില്‍ കമിറ്റി റിപോര്‍ടില്‍ ഉള്‍പെടെ പിടി നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി തുറന്നു പറഞ്ഞു.

എ ഗ്രൂപ് നേതാവായിരുന്നിട്ടും പി ടി തോമസിനൊപ്പം നേതാക്കള്‍ നില്‍ക്കാത്തത് അദ്ദേഹത്തെ ഗ്രൂപില്‍ നിന്ന് പോലും അകലം പാലിക്കാന്‍ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗില്‍ റിപോര്‍ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.

Keywords: PT Thomas was right; couldn’t support him due to external pressure, says Oommen Chandy, Thiruvananthapuram, News, Politics, Congress, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia