പി.ടി. തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന്; കാറിന്റെ ടയറുകളെല്ലാം ഇളക്കിനിര്‍ത്തി, പിന്നില്‍ ആര്?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.07.2017) പി.ടി. തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം. അദ്ദേഹത്തിന്റെ കാറിന്റെ എല്ലാ ടയറുകളും ഇളക്കിയ നിലയില്‍ കാണപ്പെട്ടു. ഞായറാഴ്ച വൈകീട്ടോടെയാണു സംഭവം.

കിഴക്കമ്പലത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോള്‍ വഴിയാത്രക്കാരനാണ് ടയര്‍ ഊരിത്തെറിക്കാറായ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കാര്‍ തടഞ്ഞുനിര്‍ത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറിന്റെ നാലു ടയറുകളും ഇളകി കിടക്കുന്നതായി കണ്ടെത്തി. എല്ലാ ടയറുകളും ബോധപൂര്‍വം ആരോ അഴിച്ചുവച്ചതാണെന്നു വ്യക്തമായിട്ടുണ്ട്. പ്രധാനപാതയിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പ് കണ്ടെത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

 പി.ടി. തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന്; കാറിന്റെ ടയറുകളെല്ലാം ഇളക്കിനിര്‍ത്തി, പിന്നില്‍ ആര്?

സംഭവം സംബന്ധിച്ച് പി.ടി. തോമസ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ സജീവമായ ഇടപെടലുകള്‍ തുടക്കംമുതല്‍ തന്നെ പി.ടി. തോമസ് നടത്തുന്നുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലീസ് അന്വേഷണത്തിനും എതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പി.ടി. തോമസ് തയാറായിട്ടില്ല.

Also Read:
കോഴിയങ്കപ്പോരില്‍ ചോരപൊടിയുന്നു; പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടിടങ്ങളില്‍ നിന്നായി ഏഴു പേര്‍ അറസ്റ്റില്‍, 13 കോഴികളും കോഴിവാളുകളും പിടിച്ചെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P T Thomas MLA gave complaint to police, Kochi, News, Police, Actress, Attack, Case, Chief Minister, Criticism, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia