പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.01.2019) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞനെ റിമാന്‍ഡ് ചെയ്തു. പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ ഗിരീഷാണ് റിമാന്‍ഡിലായത്. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ റിമാന്‍ഡില്‍

രക്ഷിതാക്കളുടെ പരാതിയില്‍ ഫോര്‍ട്ട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പോക്‌സോ കേസില്‍ ഗിരീഷ് പ്രതിയാകുന്നത്. ഉന്നത ഇടപടല്‍ ഉണ്ടയാതിനെ തുടര്‍ന്ന് ആദ്യ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യം തള്ളിയതിനാല്‍ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഈ എഫ്‌ഐആര്‍ റദ്ദാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Molestation, Remanded, Kerala, Molestation, Arrest, News, Psychologist remanded for child abuse  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia