കേരളത്തിന് അഭിമാന നിമിഷം; ഇടുക്കി മലയോരത്തും വിമാനം പറന്നിറങ്ങും
Oct 6, 2021, 11:26 IST
ഇടുക്കി: (www.kvartha.com 06 .10.2021) കേരളത്തിന് ഇത് അഭിമാന നിമിഷം. എൻസിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ് ഇടുക്കി മഞ്ഞുമലയിൽ പൂര്‍ത്തിയാകുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കി ജില്ലയിൽ ആദ്യമായിട്ടാണ് വിമാനം പറന്നിറങ്ങുന്നത് അതുകൊണ്ട് പൊതുരാമത്ത് വകുപ്പിന് അഭിമാനിക്കാനും സന്തോഷിക്കാനും ഏറെയുണ്ടെന്ന് മന്ത്രി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.
രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ് ഇടുക്കിയിൽ ആരംഭിക്കുമ്പോൾ ജില്ലയിലെ ടൂറിസം മേഖലയും ഏറെ പ്രതീക്ഷയിലായിലാണ്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ് രൂപ കൽപന ചെയ്ത് നിർമാണ പ്രവത്തങ്ങൾക്കെല്ലാം കൂടെയുണ്ടായ പൊതുരാമത്ത് വകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, Idukki, NCC, Air Plane, Minister, Country, Tourism, Proud moment for Kerala; The plane will land at Idukki hill.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.