Allegation | പിപി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം 

 
Protests at Kannur Panchayat Demand PP Divya's Dismissal and Arrest

Photo Credit: Facebook / PP Divya

ADVERTISEMENT

● പ്രതിഷേധം ശക്തമായതോടെ അജണ്ഡകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു
● ദിവ്യയ്ക്ക് പകരം ബിനോയ് കുര്യനാണ് നിലവിലെ ചുമതല വഹിക്കുന്നത് 
● അറസ്റ്റ് ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
● ദിവ്യ ഇപ്പോഴും കാണാമറയത്ത് തന്നെ

കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ അജണ്ഡകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു.

Aster_MIMS

അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യുഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റ് അനുമതി നല്‍കിയില്ല. പ്രമേയം അവതരിപ്പിക്കുന്നതിന്റെ നോട്ടീസ് ഏഴു ദിവസം മുമ്പ് സമര്‍പ്പിക്കണമെന്ന ചട്ടം പാലിക്കാത്തതിനാലാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍ക്കാത്തതെന്നായിരുന്നു വിശദീകരണം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സമ്മര്‍ധത്തെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനം പിപി ദിവ്യ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ബിനോയ് കുര്യനാണ് നിലവിലെ ചുമതല വഹിക്കുന്നത്. 

ഇതിനിടെ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

നവീന്‍ ബാബുവിന്റെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദിവ്യ എവിടെയാണെന്ന കാര്യത്തില്‍ ഒരു വിവരവുമില്ല. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇതിന്റെ വിധി വരുന്നത് വരെ ഒളിവില്‍ തുടരാനാണ് തീരുമാനമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

#PPDivya #KannurProtests #KeralaPolitics #BJPMarch #UDFOpposition #ADMNaveenBabu

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia