പെമ്പിളൈ ഒരുമൈയും നിരാഹാരത്തില്‍; പരിഹാരമില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം
Oct 4, 2015, 09:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 04.10.2015) നിര്‍ണായക പി.എല്‍.സി യോഗത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, മൂന്നാറില്‍ പെമ്പിളൈ ഒരുമൈയും ഇന്നലെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സംയുക്ത ട്രേഡ് യൂനിയന്റെ അനിശ്ചിതകാല നിരാഹാരം ഇന്നു മൂന്നാം ദിവസത്തിലേക്ക് കടക്കും. ഇ.എസ് ബിജിമോള്‍ എം.എല്‍.എക്ക് ഇന്നലെയും പെമ്പിളൈ ഒരുമൈ സമരവേദിയില്‍ ഊഷ്മള സ്വീകരണം ലഭിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനും ബി.എം.എസ് വനിതാ നേതാക്കളും പെമ്പിളൈ ഒരുമൈ സമരവേദിയിലെത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് ഒരുമൈയുടെ തീരുമാനം. ഇരുവിഭാഗങ്ങളും രാത്രി സമരം ആരംഭിച്ചതോടെ പോലീസ് സുരക്ഷ കര്‍ശനമാക്കി.
ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍, രാജേശ്വരി, ശ്രീലത, കൗസല്യ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്ന പെമ്പിളൈ ഒരുമൈ നേതാക്കള്‍. ആദ്യം അനുമതി നിഷേധിച്ച പോലീസ് പി്ന്നീട് നിരാഹാരസമരം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ സ്ത്രീ തൊഴിലാളികള്‍ ഇന്നലെ ഒരുമൈ വേദിയിലെത്തി.
ഇ.എസ് ബിജിമോള്‍ ഏറെ സമയവും ചിലവഴിച്ചത് പെമ്പിളൈ ഒരുമൈ വേദിയിലായിരുന്നു. ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോട് കേരളത്തില്‍ ആര്‍ക്കും വിയോജിപ്പില്ല. എല്ലാ പിന്തുണയും ഇവര്‍ക്കുമുണ്ട്, കൂട്ടായി നീങ്ങിയാലേ പോരാട്ടം വിജയിക്കൂബിജിമോളും കെ.പി രാജേന്ദ്രനും പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് റോയ്.കെ.പൗലോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവര്‍ ട്രേഡ് യൂനിയന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
ബി.എം.എസ് സംസ്ഥാന സെക്രട്ടറി റ്റി. പി സിന്ധുമോള്‍, വൈസ്പ്രസിഡന്റ് അഡ്വ. ആശ, എറണാകുളം ജില്ല ജോയിന്റ് സെക്രട്ടറി സതി ഹരിദാസ് എന്നിവരാണ് പെമ്പിളൈ ഒരുമൈ വേദിയില്‍ ലിസി സണ്ണി, ഗോമതി എന്നിവര്‍ക്കൊപ്പം സമരമുഖത്തിരുന്നത്.പി.എല്‍.സി യോഗത്തില്‍ പൈമ്പിളൈ ഒരു മൈയുടെ പ്രതിനിധിയെയും പങ്കെടുപ്പിക്കണമെന്ന് ബി.എം.എസ് ആവശ്യപ്പെടും.യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബി.എം.എസ് നിരാഹാര സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Keywords: Idukki, Kerala, Strike, Election, Protesters to boycott election.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.