KGMOA | സർകാർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഇടപെട്ട് സർകാർ; ശമ്പളം, ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ തുടർചർച; കെജിഎംഒഎ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചു

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ സര്‍കാര്‍ ഡോക്ടർമാർ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ മാറ്റിവച്ചു.

സർകാർ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളമടക്കം കുറവ് വരുന്ന രീതിയിൽ ഉണ്ടായ ശമ്പള പരിഷ്കരണത്തിലെ നിരവധി അപാകതകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കെജിഎംഒഎ സർകാരിനോട് ആവശ്യപ്പെട്ടുവരികയാണ്.
  
                  
KGMOA | സർകാർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഇടപെട്ട് സർകാർ; ശമ്പളം, ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ തുടർചർച; കെജിഎംഒഎ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചു


         
വിഷയം പരിഹരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്തുള്ള ജോലികളിൽ നിന്ന് വിട്ടു നിന്നുകൊണ്ട് കെജിഎംഒഎ നിസഹകരണ സമരത്തിലായിരുന്നു. പ്രതിഷേധവുമായി മുന്നോട്ടു പോകുമ്പോഴും ചർചകളോട് ക്രിയാത്മകമായി സഹകരിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരുന്നത്. വിഷയത്തിൽ സർകാരിൽ നിന്ന് അനുഭാവപൂർവമായ സമീപനം ഉണ്ടായിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ എന്‍ട്രി കേഡറിലെ അടിസ്ഥാനശമ്പളത്തില്‍ വരുത്തിയ കുറവ് പരിഹരിക്കുകയെന്നത് അംഗീകരിച്ചുകൊണ്ട് സര്‍കാര്‍ ഉത്തരവായി. പ്രമോഷൻ തസ്തികകളിലെ പേഴ്സണൽ പേ ഒഴിവാക്കിയതും, അലവൻസുകൾ നിഷേധിച്ചതും ഉൾപെടെയുള്ള മറ്റു കാര്യങ്ങൾ തുടർ ചർചകളിലൂടെ പരിഹരിക്കാമെന്ന് ധാരണയാവുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കെജിഎംഒഎ പ്രഖ്യാപിച്ച എല്ലാ പ്രതിഷേധ പരിപാടികളും മാറ്റിവെച്ചത്.

പ്രശ്നപരിഹാരത്തിന് പിന്തുണയേകുന്ന വളരെ സൗഹാർദ സമീപനമാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ ക്രിയാത്മക സമീപനം പ്രശ്ന പരിഹാരം യാഥാർത്ഥ്യമാക്കി. സർകാരിൻ്റെ സഹകരണ നിലപാടിനെ കെജിഎംഒഎ അങ്ങേയറ്റം വിലമതിക്കുകയും അതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. സർകാരിൻ്റെ എല്ലാ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്തു നിന്ന് തുടർന്നും ഉണ്ടാവുമെന്നും പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണൻ, സെക്രടറി ഡോ. ടി എൻ സുരേഷ് എന്നിവർ കൂട്ടിച്ചേർത്തു.


Keywords: Protest programmes announced by KGMOA postponed, Kerala, Thiruvananthapuram, News, Top-Headlines, Protest, Doctors Strike, Government, Health Minister.
  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia