പൂവാലന്മാരെ അടിച്ചു പരത്തിയ അമൃതയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം

 


തിരുവനന്തപുരം: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അശ്ലീലം കലര്‍ന്ന ഭാഷയില്‍ കമന്റടിച്ച പൂവാലന്മാരെ അടിച്ചു പരത്തിയ കോളജ് വിദ്യാര്‍ത്ഥിനിയായ അമൃതയ്‌ക്കെതിരെ കേസെടുത്ത കോടതി നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.

അമൃതയ്‌ക്കെതിരെ കേസെടുത്ത കോടതി ഉത്തരവിനെതിരേ പ്രതിഷേധവുമായി വിവിധ വനിതാസംഘടനകളാണ് രംഗത്തെത്തിയിട്ടുള്ളത്. നടപടി നിന്ദ്യമെന്ന് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ പ്രതികരിച്ചു. കേസെടുത്തത് ശരിയായ നടപടിയല്ലെന്നും കോടതി കൂടുതല്‍ അവധാനതയോടെ കാര്യങ്ങള്‍ കാണണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കെ സി റോസിക്കുട്ടിയും വ്യക്തമാക്കി.

അമൃതയോട് മോശമായി പെരുമാറിയ കേസിലെ രണ്ടാം പ്രതിയും ഐ.ടി.അറ്റ് സ്‌കൂള്‍ പ്രൊജക്ടില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന പ്രാവച്ചമ്പലം സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് അമൃതയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  ഉത്തരവിട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സര്‍ക്കാര്‍ വാഹനം തടയല്‍, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

മ്യൂസിയം പോലീസാണ് കോടതി നിര്‍ദേശ പ്രകാരം കേസെടുത്തിരിക്കുന്നത്. അമൃത, അച്ഛന്‍ മോഹന്‍കുമാര്‍, രണ്ട് സുഹൃത്തുക്കള്‍, സുഹൃത്തിന്റെ അച്ഛന്‍ വില്ല്യം എന്നിവരാണ് കേസിലെ പ്രതികള്‍.

 പൂവാലന്മാരെ അടിച്ചു പരത്തിയ അമൃതയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധംമുഖത്ത് മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനൂപ് അമൃതയുടെ അച്ഛനും സുഹൃത്തിന്റെ അച്ഛനുമാണ് തന്റെ മൂക്കിടിച്ച് തകര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശംഖുമുഖത്ത് സംഘടിപ്പിച്ച വണ്‍ വുമണ്‍ റൈസിംഗില്‍ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോഴായിരുന്നു അമൃതയെ സര്‍ക്കാര്‍ വാഹനത്തിലെത്തിയ പൂവാല സംഘം ശല്യം ചെയ്തത്.

മാതപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനായി ബേക്കറി ജംഗ്്ഷനിലെ ഒരു തട്ടുകടയിലെത്തിയപ്പോഴായിരുന്നു പ്രതികള്‍ ഇവര്‍ക്കെതിരേ അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയത്. കായികാഭ്യാസിയായ അമൃത ഇവരെ ഇടിച്ചു പരത്തുകയായിരുന്നു.

മര്‍ദനത്തില്‍ മൂക്കിന് പരുക്കേറ്റ അനൂപ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. പൂവാലന്മാരെ നേരിട്ട പെണ്‍ കരുത്തിനെ അഭിന്ദിക്കുന്നതിന് പകരം കേസില്‍ പ്രതിയാക്കിയത് നിയമപരായി തന്നെ നേരിടാന്‍ സ്ത്രീകളുടെ കൂട്ടായ്മയും തീരുമാനിച്ചിട്ടുണ്ട്.

Keywords:  Student, Case, Protest, Thiruvananthapuram, Court, Accused, Attack, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia