പ്രതിഷേധിക്കേണ്ടത് കമ്യൂണിസ്റ്റ് ചൈനക്കെതിരെ മുല്ലപ്പള്ളിയോടല്ല; മരണത്തിന് തൊട്ടുമുമ്പുള്ള കെ സുരേന്ദ്രന്റെ പ്രസംഗം

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 22.06.2020) കോവിഡ് 19 കൊറോണയെന്ന മഹാമാരിയായ വൈറസിനെ ഉല്‍പ്പാദിപ്പിച്ചു ലോക ജനതയെ കൊന്നൊടുക്കുകയും, ഇന്ത്യയെന്ന നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കൈയ്യേറി ധീരജവാന്മാരായ 20ല്‍ പരം ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്ത കമ്യൂണിസ്റ്റ് ചൈനക്കെതിരെ ഒന്നു പ്രതിഷേധിക്കാന്‍ പോലും തയ്യാറാകാത്ത സിപിഎം സഖാക്കളും സഖാത്തികളും റാണി, രാജകുമാരിയെന്ന ഓമനപ്പേരിനെ ചൊല്ലി കെ പി സി സി പ്രസിഡണ്ടായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഹാലിളക്കമുണ്ടാക്കുന്നത് നാണക്കേടാണെന്ന് കെ പി സി സി ജന: സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിഷേധിക്കേണ്ടത് കമ്യൂണിസ്റ്റ് ചൈനക്കെതിരെ മുല്ലപ്പള്ളിയോടല്ല; മരണത്തിന് തൊട്ടുമുമ്പുള്ള കെ സുരേന്ദ്രന്റെ പ്രസംഗം

മുല്ലപ്പളളിക്കെത്താന്‍ സി പി എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി എം നേതാക്കള്‍ മഹിളാ കോണ്‍ഗ്രസ്സിന്റെ സഹോദരിമാരെ അപമാനിച്ചതും, അവഹേളിച്ചതും ഇപ്പോഴെങ്കിലും ഓര്‍ത്ത് നോക്കണം. കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നും സ്ത്രീകളോടു സഹോദരിമാരോട് ബഹുമാനവും ആദരവും പുലര്‍ത്തുന്നവരാണ്. സഭ്യേതരമായ വാക്കുകള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ അതവകാശപ്പെടാന്‍ സി പി എമ്മിന് സാധിക്കുമോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

Keywords:  Protest is not against the Communist China; K Surendran's speech just before his death,Thiruvananthapuram, News, Politics, CPM, Criticism, KPCC, Sisters, Congress, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia