Jose K Mani | വിഴിഞ്ഞത്തെ സമരം: മുഖ്യമന്ത്രിയെ തള്ളി ജോസ് കെ മാണി; 'സര്‍കാര്‍ നടപടി സ്വീകരിക്കണം'
Aug 23, 2022, 21:25 IST
കണ്ണൂര്‍: (www.kvartha.com) വിഴിഞ്ഞത്ത് അദാനി തുറമുഖത്തിനെതിരെ മീന്‍പിടുത്ത തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തില്‍ സര്‍കാരിനെ തളളി ജോസ് കെ മാണി. വിഴിഞ്ഞത്തെ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അതുപരിഹരിച്ചെ സര്‍കാരിന് മുന്‍പോട്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്ത് പുനരധിവാസ നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ സര്‍കാര്‍ പരിഹരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. വിഴിഞ്ഞത്തെ പരിസ്ഥിതി പ്രശ്നവുമായി ബന്ധപ്പെട്ടു വലിയ ആശങ്കകള്‍ ജനങ്ങള്‍ക്കുണ്ട്. വിഴിഞ്ഞത്ത് ചര്‍ച ചെയ്യുന്നതിനായി സര്‍കാര്‍ സംവിധാനങ്ങള്‍ മുന്‍പിലുണ്ട്. അവിടെ മന്ത്രിതലത്തിലുള്ള ചര്‍ചകള്‍ നടക്കുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്ക ദുരീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
നേരത്തെ വിഴിഞ്ഞം സമരത്തെ മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവിലും നിയമസഭയില്‍ മറുപടി പറയവേ തള്ളി പറഞ്ഞിരുന്നു. ഇതിനു കടകവിരുദ്ധമായാണ് ജോസ് കെ മാണിയുടെ പ്രതികരണം.

Keywords: Latest-News, Kerala, Kannur, Top-Headlines, Jose K Mani, Protest, Government, Chief Minister, Politics, Protest in Vizhinjam: Jose K Mani wants government to take action to solve it.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.