ശാഹിന്‍ ബാഗ് സ്‌ക്വയറില്‍ സമരത്തിന്റെ യൗവ്വന ഗര്‍ജനം

 


കണ്ണൂര്‍: (www.kvartha.com 19.02.2020) ഭരണഘടനാ സംരക്ഷണ സമിതി സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച ശാഹിന്‍ ബാഗ് സ്‌ക്വയറില്‍ ചൊവ്വാഴ്ച മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവാക്കള്‍ ഉജ്വല സമരാവിഷ്‌കാരം നടത്തി. രാജ്യത്തെ വിഭാഗീയമായി നയിക്കുന്ന ഫാഷിസത്തെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്യുന്ന വിവിധ കലാവിഷ്‌കാരം കൊണ്ട് ശാഹിന്‍ ബാഗ് തിളച്ചു മറിഞ്ഞു. കോല്‍ക്കളി മുതല്‍ സംഘഗാനവും ദഫ് മുട്ടുമെല്ലാം ചേര്‍ന്ന സമരാ വിഷ്‌കാരത്തില്‍ മതസൗഹാര്‍ദവും രാജ്യസ്‌നേഹവും വികസന വീക്ഷണവുമെല്ലാം തുടിപ്പാര്‍ന്ന സന്ദേശമായി പ്രവഹിച്ചു.

തളിപ്പറമ്പില്‍ രാവിലെ കാല്‍നടയായി പുറപ്പെട്ട സമരജാഥയെ ശാഹിന്‍ ബാഗില്‍ ഭരണഘടനാ സംരക്ഷണ സമിതി പ്രൊഗ്രാം കമ്മിറ്റി ഭാരവാഹികളായ അഡ്വ. അബ്ദുല്‍ കരീം ചേലേരി, അഡ്വ. പി.വി.സൈനുദ്ദീന്‍, ഷക്കീര്‍ ഫാറൂഖി, സി.കെ.എ. ജബ്ബാര്‍, വി.പി. ബമ്പന്‍, പി.കെ. സുബൈര്‍, ലത്തീഫ് എടവച്ചാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോല്‍ക്കളി, മുട്ടിപ്പാട്ട്, ദഫ് മുട്ട്, ഗസല്‍ തുടങ്ങിയ സമരാവിഷ്‌കാരം നടത്തി. പി.വി. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മലയമ്മ അബുബക്കര്‍ ബാഖവി, റഈസ് അഹമ്മദ്, കെ.എം മഖ്ബൂല്‍, ഹാഷിം കാക്കയങ്ങാട്, അബ്ദുല്‍ ജലീല്‍ ഒതായി, സുരേഷ് ബാബു എളയാവൂര്‍, എം.പി.എം. റഹീം എന്നിവര്‍ അഭിവാദ്യം ചെയ്തു. സമീര്‍ പറമ്പത്ത് സ്വാഗതം പറഞ്ഞു. അഞ്ചാം ദിവസമായ ബുധനാഴ്ച കെ എന്‍ എം മഹല്ല് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ സമരാവീഷ്‌കാരം നടത്തും.

ശാഹിന്‍ ബാഗ് സ്‌ക്വയറില്‍ സമരത്തിന്റെ യൗവ്വന ഗര്‍ജനം

Keywords:  Kerala, News, Kannur, Trending, Protest in Shaheen Bagh square
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia