KVVES | പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി; സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പ്രതിഷേധ സമരം പിൻവലിച്ചു
Jun 27, 2023, 22:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ജൂലൈ നാലിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ സമരം പിൻവലിച്ചു. ഇക്കാര്യത്തിൽ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് നല്‍കിയ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം ഒഴിവാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉത്പാദന ഉറവിടങ്ങള്‍ കണ്ടെത്താൻ മുതിരാതെ ചെറുകിട വ്യാപാരികള്‍ക്ക് ഭീമമായ പിഴ ഈടാക്കുന്ന നടപടിയിലെ അശാസ്ത്രീയത ശ്രദ്ധയില്‍ പെടുത്തിയപ്പോൾ അനുഭാവപൂര്‍വമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരം നടപടികള്‍ ഉടനടി നിര്‍ത്തിവെക്കാൻ ആവശ്യപ്പെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് അടിയന്തിര സെക്രടേറിയറ്റ് യോഗം ചേര്‍ന്ന് സമരപരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വര്‍കിംഗ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, ജെനറൽ സെക്രടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ എസ് ദേവരാജന്‍, വൈസ് പ്രസിഡന്റുമാരായ എ ജെ ശാജഹാന്‍, എം കെ തോമസ് കുട്ടി, കെ കെ വാസുദേവന്‍, കെ അഹ്‌മദ് ശരീഫ്, സെക്രടറി ബാബു കോട്ടയില്‍ എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ചയില്‍ സംബന്ധിച്ചു.

Keywords: Kerala, News, Malayalam News, Protest, KVVES, Plastic Bags, Ban, Protest announced by KVVES called off.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.