പ്രകൃതിദുരന്തത്തിന്റെ മറവില്‍ പി എസ് സി നിയമനം മരവിപ്പിക്കുന്നു, ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; റാങ്ക് ലിസ്റ്റ് നീട്ടിയതും പ്രഹസനം, നിയമനം നടത്താതെ ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിന്റെ അനീതിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍, നിരവധി പേര്‍ കോടതിയെ സമീപിച്ചു, പല വകുപ്പിലും പിന്‍ വാതില്‍ നിയമന നീക്കം നടക്കുന്നതായും ആരോപണം

 


ADVERTISEMENT

ഇടുക്കി:  (www.kvartha.com 23.06.2020) പ്രകൃതിദുരന്തത്തിന്റെ മറവില്‍ പി.എസ്.സി നിയമനം മരവിപ്പിക്കുന്നതായി ഉദ്യോഗാര്‍ത്ഥികളും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനും ആരോപിച്ചു. ബന്ധപ്പെട്ട വകുപ്പകളില്‍ നിന്നും ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന പരാതി. രണ്ട് പ്രകൃതിദുരന്തത്തിന്റെയും ഇപ്പോഴത്തെ കൊവിഡ് മഹാമാരിയും മറയാക്കിയാണ് സര്‍ക്കാര്‍ അപ്രഖ്യാപിക നിയമന നിരോധനം നടത്തുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. പ്രകൃതിദുരന്തത്തിന്റെയും മറ്റും പേരില്‍ റാങ്ക് ലിസ്റ്റ് നീട്ടിയതുപോലും പ്രഹസനമാക്കാന്‍ വേണ്ടിയാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
പ്രകൃതിദുരന്തത്തിന്റെ മറവില്‍ പി എസ് സി നിയമനം മരവിപ്പിക്കുന്നു, ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; റാങ്ക് ലിസ്റ്റ് നീട്ടിയതും പ്രഹസനം, നിയമനം നടത്താതെ ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിന്റെ അനീതിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍, നിരവധി പേര്‍ കോടതിയെ സമീപിച്ചു, പല വകുപ്പിലും പിന്‍ വാതില്‍ നിയമന നീക്കം നടക്കുന്നതായും ആരോപണം

യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്താതെ ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയതെന്ന് കാലാവധി കഴിഞ്ഞ എച്ച്.എസ്.എ ഹിന്ദി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുത്തലിബ് മൊഗ്രാല്‍ കെവാര്‍ത്തയോട് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. നിരവധി ഒഴവുകള്‍ ഉണ്ടായിട്ടും നിയമനം നടത്തിയില്ലെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമന നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ പല വകുപ്പിലും പിന്‍ വാതില്‍ നിയമന നീക്കം നടക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ ആരോപണമുയര്‍ത്തുന്നു.

കോവിഡ് പകര്‍ച്ചവ്യാധി കാരണം നിശ്ചലമായ പല റാങ്ക് ലിറ്റുകളുടെയും കാലാവധി തീര്‍ന്നു എന്ന ഒറ്റ കാരണത്താല്‍ നിയമനം റദ്ദാക്കിയ നടപടി കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഒരു ജോലി എന്ന പ്രതീക്ഷക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്. പി.എസ്.സി.ക്കുള്ള അപേക്ഷ പ്രായം കഴിഞ്ഞവര്‍ ഇനി എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുന്നു. സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും യാതൊരു അനക്കവുമില്ലാതെ നില്‍ക്കുന്നത് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍, എല്‍.ഡി.സി, ഡ്രൈവര്‍, വിവിധ അധ്യാപക തസ്തികള്‍ എന്നിവയൊകെ നിയമനം നടത്താതെ നിശ്ചലമായി കിടക്കുകയാണ്.

ആരൊയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിയമന കലാവധി ലോക്ഡൗണ്‍ കാലത്ത് മൂന്ന് മാസം നീട്ടിക്കൊടുത്തത് ആര്‍ക്കും ഉപകാരപ്പെടാതെ പോകുകയാണുണ്ടായത്. അഞ്ച് വര്‍ഷ കാലാവധിയുണ്ടായിരുന്ന റാങ്ക് ലിസ്റ്റുകള്‍ മൂന്ന് വര്‍ഷമായി ചുരുക്കിയത് തന്നെ സര്‍ക്കാറിന്റെ തെറ്റായ  തീരുമാനമായിരുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.നിയമനം വേഗത്തിലാക്കാനാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ചുരുക്കിയത്. മഹാപ്രളയവും മഹാമാരിയും കാരണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകളുമായി ഇടപെടാന്‍ സാധിക്കാതെ വന്നതായും റാങ്കിലി സ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പറയുന്നു. 60 മുതല്‍ 70 ശതമാനം വരെ ഉദ്യോഗസ്ഥന്മാരുടെ അഭാവം  ഓഫീസ് കാര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും  വിവരാവകാശങ്ങള്‍ക്കുള്ള  മറുപടി പോലും ലഭിക്കാന്‍ തടസ്സം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ഈ മാസം  തന്നെ റാങ്ക് ലിസ്റ്റുകള്‍ മരവിപ്പിക്കുകയും ഉദ്യോഗാര്‍ത്ഥിത്ഥികളോടുള്ള വഞ്ചനയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

നിലവില്‍ അപേക്ഷ ക്ഷണിക്കാനും പരീക്ഷ നടത്താനും സാധ്യമല്ലെന്നിരിക്കെ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ മരവിപ്പിക്കാന്‍ സര്‍ക്കാറിന്റെ തിടുക്കം കൂട്ടിയുള്ള നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.  മാറി മാറി വന്ന സര്‍ക്കാറുകള്‍ ചെയ്ത പോലെ ഒരു വര്‍ഷം അധിക കാലാവധി നല്‍കുകയും നിയമനങ്ങള്‍ ത്വരിതഗതിയില്‍ ആക്കുകയും ചെയ്യണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുകയും നിയമനം ത്വരിതപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനും തയ്യാറെടുക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു കൃത്യമായ മറുപടി നല്‍കുമെന്നുമുള്ള  നിശ്ചയദാര്‍ഡ്യത്തിലണ് ഉദ്യോഗാര്‍ത്ഥികളെന്ന് റാങ്ക്‌ഹോള്‍ഡേഴ്‌സ് പ്രതിനിധി മുത്വലിബ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.


Keywords:  Idukki, Kerala, News, Protest, Report, Rank, Protest against PSC Appointment postponing
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia