Protest | വിഴിഞ്ഞം പാകേജില്‍ അവഗണന: തുറമുഖവകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവിലിനെ തടഞ്ഞുനിര്‍ത്തി കോവളത്ത് മീന്‍പിടുത്ത തൊഴിലാളികളുടെ വന്‍ പ്രതിഷേധം

 


തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം പാകേജില്‍ അവഗണന ആരോപിച്ച് തുറമുഖവകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവിലിനെതിരെ കോവളത്ത് മീന്‍പിടുത്ത തൊഴിലാളികളുടെ വന്‍ പ്രതിഷേധം. വിഴിഞ്ഞം പാകേജുമായി ബന്ധപ്പെട്ട ധനസഹായവിതരണനായി കോവളത്തെത്തിയ മന്ത്രിയെ ഒരുവിഭാഗം തൊഴിലാളികള്‍ തടയുകയായിരുന്നു. ധനസഹായ പാകേജ് എല്ലാവര്‍ക്കും ലഭിച്ചില്ലെന്നാണ് ഇവവരുടെ ആരോപണം. പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

Protest | വിഴിഞ്ഞം പാകേജില്‍ അവഗണന: തുറമുഖവകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവിലിനെ തടഞ്ഞുനിര്‍ത്തി കോവളത്ത് മീന്‍പിടുത്ത തൊഴിലാളികളുടെ വന്‍ പ്രതിഷേധം

ധനസഹായ വിതരണത്തില്‍ എല്ലാ മീന്‍പിടുത്ത തൊഴിലാളികളെയും ഉള്‍പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെയും ധനസഹായം നല്‍കിയപ്പോള്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ധനസഹായം നല്‍കുന്നത്.

ചടങ്ങിലേക്ക് മന്ത്രി എത്തുന്നതിനിടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും മന്ത്രിയെ തടയുകയുമായിരുന്നു. പിന്നീട് പൊലീസ് വളരെ പണിപ്പെട്ട് മന്ത്രിയെ ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. വിഴിഞ്ഞം തുറമുഖം വരുന്നതോടെ പരമ്പരാഗത മീന്‍പിടുത്ത തൊഴിലാളികളുടെ ജോലി നഷ്ടമാകും. അവര്‍ക്കായുള്ള താത്കാലിക ആശ്വാസം എന്ന നിലയിലാണ് പാകേജ് പ്രഖ്യാപിച്ചത്.

Keywords: Protest against Minister Ahamed Devarkovil at Kovalam, Thiruvananthapuram, News, Politics, Protest, Fishermen, Allegation, Minister Ahamed Devarkovil, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia