ആലംകോട് ഇസ്ലാംമുക്കില്‍ കെ റെയില്‍ പദ്ധതിക്ക് കല്ലിടുന്നതിനെതിരെ പ്രതിഷേധം; പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി

 


ആലംകോട്: (www.kvartha.com 31.01.2022) ആലംകോട് ഇസ്ലാംമുക്കില്‍ കെ റെയില്‍ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

കല്ലിടല്‍ തടയാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വനിതയുള്‍പെടെ ഏഴോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള കല്ലിടല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം.

ആലംകോട് ഇസ്ലാംമുക്കില്‍ കെ റെയില്‍ പദ്ധതിക്ക് കല്ലിടുന്നതിനെതിരെ പ്രതിഷേധം; പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി

കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ആറ്റിങ്ങല്‍, വര്‍ക്കല പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. പ്രദേശത്തു പ്രതിഷേധം തുടരുകയാണ്. വര്‍ക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് കാംപ് ചെയ്യുന്നുണ്ട്.

Keywords: Protest against Kerala's k-rail project in Alamcode, Thiruvananthapuram, News, Protesters, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia