ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Nov 25, 2011, 18:39 IST
കാസര്‍കോട്: ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിനുനേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് ഇന്ത്യാവിഷന്‍ റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫ, ക്യാമറമാന്‍ സുബിത്ത്, ഡ്രൈവര്‍ സലാം എന്നിവരെ പാറക്കട്ട ജംങ്ഷനില്‍ വെച്ച് 25ഓളം വരുന്ന മഫ്ട്ടിയിലെത്തിയ പോലീസ് സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് പത്രപ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കാസര്‍കോട് പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാശിം, പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് ചന്ദ്രന്‍, സിബി ജോണ്‍ തൂവല്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വി.വി പ്രഭാകരന്‍, ടി.എ ശാഫി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ആലൂര്‍ അബ്ദുര്‍ റഹ്മാന്‍, കെ.രാജേഷ് കുമാര്‍, മുജീബ് കളനാട്, ഹനീഷ് കുമാര്‍, കെ.മണികണ്ഠന്‍ പാലിച്ചിയടുക്കം, നാരായണന്‍ കരിച്ചേരി, രവീന്ദ്രന്‍ രാവണേശ്വരം, എ.ബി കുട്ടിയാനം, ജയറാം കുട്ടിയാനം, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, എസ്.കെ അജയ് കുമാര്‍, പി.എം മനോജ് കുമാര്‍, രാജേഷ് ഉദുമ, ശരീഫ് കെടവഞ്ചി, സുബൈര്‍ പള്ളിക്കാല്‍, മിന്‍ഷാദ് അഹമ്മദ്, ശാഫി തെരുവത്ത്, ഷെമീര്‍.ടി മുഹമ്മദ്, ലിമേഷ്, ശുകൂര്‍ കോളിക്കര, ശ്രീകാന്ത് കാസര്‍കോട്, കുമാര്‍ കാസര്‍കോട്, പ്രദീപ് കുമാര്‍ ബേക്കല്‍, പ്രദീപ് മുള്ളേരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഭവമറിഞ്ഞ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തയലങ്ങാടി ആശുപത്രിയിലെത്തി.
ഫൗസിയ മുസ്തഫയെ പോലീസുകാര്‍ ആക്രമിച്ചതറിഞ്ഞ് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഫൗസിയ മുസ്തഫയേയും ക്യാമറമാന്‍ സുബിത്തിനെയും ഡ്രൈവര്‍ സലാമിനേയും സന്ദര്‍ശിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരുമായും പബ്ലിക്ക് റിലേഷന്‍ വകുപ്പ് മന്ത്രി കെ.സി ജോസഫുമായും എം.എല്‍.എ ഫോണില്‍ ബന്ധപ്പെട്ട് എം.എല്‍.എ കാര്യങ്ങള്‍ ധരിപ്പിച്ചു.
സംഭവത്തില്‍ പത്രപ്രവര്‍ത്തയൂണിയന്‍ സംസ്ഥാന ജന.സെക്രട്ടറി മനോഹരന്‍ മോറായി, പ്രസിഡന്റ് കെ.സി രാജഗോപാല്‍ എന്നിവര്‍ പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
Fousiya |

Keywords: Kasaragod, Indiavision, Reporter, Attack, March
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.