Protest | സ്വകാര്യ രെജിസ്‌ട്രേഷന്‍ അനാസ്ഥ: പാരലല്‍ കോളജ് ബന്ദും ജീവനക്കാരുടെ കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ചും ഡിസംബര്‍ ആറിന്
Dec 1, 2022, 07:43 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പാരലല്‍ കോളജ് ബന്ദും ജീവനക്കാരുടെ കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ചും നടത്തുവാന്‍ പാരലല്‍ കോളജ് അസോസിയേഷന്റെ ജില്ലാ നേതൃയോഗത്തില്‍ തീരുമാനം. സ്വകാര്യ രെജിസ്‌ട്രേഷന് അപേക്ഷ ക്ഷണിക്കുകയും പിന്നീട് നിര്‍ത്തലാക്കുകയും ചെയ്ത് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെക്കൊണ്ട് പന്താടുന്ന കണ്ണൂര്‍ സര്‍വകലാശാല നടപടിയില്‍ സര്‍കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പാരലല്‍ കോളജ് ബന്ദും സര്‍വകലാശാല ആസ്ഥാനത്തേക്ക് അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രതിഷേധ മാര്‍ചും നടത്തുവാന്‍ പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചത്.
ഡിസംബര്‍ ആറിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച് ആരംഭിക്കും. പരിപാടിയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി അനില്‍ കുമാര്‍, ജില്ലാ സെക്രടറി ടി കെ രാജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട്, പി ലക്ഷ്മണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: News,Kerala,State,Kannur,Protest,March,Top-Headlines,Protesters, college,Students, Private registration negligence: Parallel college bandh and Kannur university march by employees on December 6
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

