Applications Invited | സര്‍വകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Mar 19, 2024, 22:03 IST
കണ്ണൂര്‍: (KVARTHA) 2024-25 അധ്യയന വര്‍ഷത്തില്‍, കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളില്‍/ സെന്ററുകളില്‍ പി ജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം കാംപസിലെ ത്രിവത്സര എല്‍ എല്‍ ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇരുപത്തിയെട്ടോളം പഠനവകുപ്പുകളിലായി പുതുതലമുറ കോഴ്സുകള്‍ ഉള്‍പെടെ നാല്‍പ്പതിലധികം പ്രോഗ്രാമുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30-4-2024 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മുന്‍ സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാല്‍ അവസാന സെമസ്റ്റര്‍/ വര്‍ഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്റെ അവസാന തീയതിക്കകം സര്‍വകലാശാല നിഷ്‌കര്‍ഷിച്ച യോഗ്യത നേടിയിരിക്കണം.

പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ (www(dot)admission(dot)kannuruniversity(dot)ac(dot)in) ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.
ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ ഫീസ് എസ് സി/ എസ് ടി/ പി ഡബ്‌ള്യു ബി ഡി വിഭാഗങ്ങള്‍ക്ക് 200/ രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 500/ രൂപയുമാണ്. ഓരോ അധിക പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രെജിസ്ട്രേഷന്‍ ഫീസ് എസ് സി/ എസ് ടി/ പി ഡബ്‌ള്യു ബി ഡി വിഭാഗങ്ങള്‍ക്ക് 100/ രൂപ വീതവും, മറ്റ് വിഭാഗങ്ങള്‍ക്ക് 200/ രൂപ വീതവുമാണ്. എസ് ബി ഐ ഇ -പേ വഴി ഓണ്‍ലൈനായാണ് രെജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്.
ഡി ഡി, ചെക്ക്, ചലാന്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈനായി രെജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓണ്‍ലൈന്‍ പേയ്മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷന്‍ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം ബി എ പ്രോഗ്രാമിന്റെ പ്രവേശനം കെ മാറ്റ്/ സി മാറ്റ്/ കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്‌കോറിന്റെയും, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ്. അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ കണ്ണൂര്‍, തലശ്ശേരി, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും.
വെയ്‌റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ പ്രസ്തുത വിവരങ്ങള്‍ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷന്‍ സമയത്ത് പ്രസ്തുത രേഖകള്‍ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.

പ്രോസ്‌പെക്ടസ് ഉള്‍പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ www(dot)admission(dot)kannuruniversity(dot)ac(dot)in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് 7356948230, 0497-2715284, 0497-2715261 എന്നീ നമ്പറുകളിലും deptsws@kannuruniv(dot)ac(dot)in എന്ന മെയില്‍ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.
Keywords: Prospectus for PG admission in University Departments/Centers of Studies, Kannur, News, PG Course, Application, Students, Education, Website, Online Registration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.