ദിലീപിനെ പുറത്തുവിടാതെ കുറ്റപത്രം കൊടുക്കും; ബുധനാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.07.2017) നടിയെ അപമാനിച്ച് വീഡിയോയില്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചനയ്ക്ക് പൊലീസ് അറസ്റ്റു ചെയ്ത നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കും. മാത്രമല്ല, ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുഴുവന്‍ തെളിവുകളും ശേഖരിച്ച് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനും പ്രത്യേക അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയതായി അറിയുന്നു.

ബുധനാഴ്ചയാണ് ജാമ്യാപേക്ഷ കോടതിയില്‍ വരുന്നത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാറാണ് ദിലീപിനു വേണ്ടി ഹാജരാകുന്നത്. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും മറ്റും രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘം അതൊന്നും കണക്കിലെടുക്കുന്നില്ല. ക്വട്ടേഷന്‍ കൊടുത്തതുള്‍പ്പെടെ 19 തെളിവുകള്‍ ദിലീപിനെതിരേ ഉണ്ടെന്നാണ് അന്വേഷണ സംഘം അനൗദ്യോഗികമായി മാധ്യമങ്ങളോടു പറഞ്ഞത്.

ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷികളെയും മറ്റും സ്വാധീനിക്കുന്നതിന് നേരിട്ടല്ലെങ്കിലും ഇടപെടാനുള്ള സാധ്യത പൊലീസ് വളരെ ഗൗരവത്തിലാണ് കാണുന്നത്. പ്രത്യേകിച്ചും വന്‍തോതില്‍ സാമ്പത്തികമായി പ്രലോഭിപ്പിക്കാന്‍ ദിലീപിന് കഴിയുമെന്നതാണു കാര്യം. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍, ജയിലില്‍ പാര്‍പ്പിച്ചുകൊണ്ടുതന്നെ കുറ്റപത്രം നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു നീങ്ങുമെന്നാണ് വിവരം. ജാമ്യാപേക്ഷയെ ബുധനാഴ്ച എതിര്‍ക്കുന്നതിനൊപ്പം ഏതാനും ദിവസത്തേക്ക് ദിലീപിനെ കസ്റ്റഡിയില്‍ ലഭിക്കാനും പൊലീസ് അപേക്ഷ നല്‍കും.

Also Read:
ദിലീപിന്റെ അറസ്റ്റ്: അമ്മയുടെ സസ്പെന്‍ഷന്‍ പ്രഖ്യാപനം എപ്പോള്‍?

ദിലീപിനെ പുറത്തുവിടാതെ കുറ്റപത്രം കൊടുക്കും; ബുധനാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, Custody, Police, Dileep, Arrest, Prosecution will strongly oppose Dileep's bail move
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia