Prosecution | എ കെ ജി സെന്ററിലേക്ക് പ്രതി ജിതിന്‍ എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്‍
Sep 27, 2022, 16:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) എ കെ ജി സെന്ററിലേക്ക് പ്രതി ജിതിന്‍ എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്‍. നിരോധിത രാസവസ്തുവായ പൊടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു പ്രോസിക്യൂഷന്റെ വാദം. നിരോധിത രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു കാരണവശാലും ജിതിന് ജാമ്യം അനുവദിക്കരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. യൂത് കോണ്‍ഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജിതിന് സ്‌കൂടര്‍ എത്തിച്ചുകൊടുത്തത് വനിതാ സുഹൃത്താണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Prosecution says accused Jithin threw bomb at AKG center and not firecracker, Thiruvananthapuram, News, Trending, Bomb, Attack, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.