ഓണക്കാലത്ത് പ്രത്യേകസുരക്ഷ ഏര്‍പെടുത്താന്‍ നിര്‍ദേശം; രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും, ജനമൈത്രി ബീറ്റ് ശക്തിപ്പെടുത്തും
Aug 12, 2021, 19:45 IST
തിരുവനന്തപുരം: (www.Kvartha.12.08.2021) ഓണക്കാലത്ത് പ്രത്യേകസുരക്ഷ ഏര്‍പെടുത്താന്‍ നിര്‍ദേശം. രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. ജനമൈത്രി ബീറ്റ് ശക്തിപ്പെടുത്തും. ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിലയിരുത്തി.
ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന ഓഫിസര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശങ്ങള്‍ നല്‍കിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ മുതലായവ വീടുകള്‍ക്ക് അകത്ത് തന്നെ നടത്തണം. ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉത്സവകാലത്ത് അടച്ചിട്ടുപോകുന്ന വീടുകളില്‍ പൊലീസിന്റെ പ്രത്യേകനിരീക്ഷണം ഉണ്ടാകും.
ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മോഷ്ടാക്കള്‍ക്ക് എതിരെ പൊലീസ് ജാഗ്രത പാലിക്കും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിങ് ഏര്‍പെടുത്തും. പൊതുസ്ഥലങ്ങളില്‍ സൈകിളിലും ബൈകിലുമുള്ള പിങ്ക് പൊലീസ് പട്രോളിങ് കൂടുതല്‍ വ്യാപകമാക്കും. ജനമൈത്രി ബീറ്റിന്റെയും വനിതാ സെല്ലുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ വൈവിധ്യ വല്‍കരിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
Keywords: Proposal to provide special security during Onam, Thiruvananthapuram, News, Police, ONAM-2021, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.