Govt. Order | ദാനം ചെയ്യാനിറങ്ങുന്നവരോട്: സഹായം സ്വീകരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പണി കിട്ടും; ശക്തമായ നടപടിയുമായി സര്‍കാര്‍

 


തിരുവനന്തപുരം: (www.kvartha.com) കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരുപാട് പേര്‍ക്ക് ഇതിന്റെ ഗുണവും ലഭിക്കുന്നുണ്ട്. അതേസമയം തന്നെ സഹായം സ്വീകരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. കുട്ടികള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുന്നതിന്റെ ഫോടോ എടുത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സര്‍കാര്‍ ഇപ്പോള്‍. കുട്ടികള്‍ക്ക് സാമ്പത്തിക സഹായമോ മറ്റോ നല്‍കുന്നതിന്റെ ഫോടോ വിവിധ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് അഡീഷണല്‍ സെക്രടറി ടികെ സന്തോഷ് കുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
       
Govt. Order | ദാനം ചെയ്യാനിറങ്ങുന്നവരോട്: സഹായം സ്വീകരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പണി കിട്ടും; ശക്തമായ നടപടിയുമായി സര്‍കാര്‍

അഭിമാനപൂര്‍വം ജീവിക്കണം എന്നത് ഓരോ കുട്ടിയുടെയും അവകാശമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരം നടപടി കുട്ടികളുടെ മാനസിക വളര്‍ചയെയും വ്യക്തിത്വ വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ 18 വയസിന് താഴെയുളള കുട്ടികള്‍ ധനസഹായം സ്വീകരിക്കുന്ന ചിത്രങ്ങള്‍ മുഖ്യധാരാ മാധ്യമത്തില്‍ കൂടിയും സാമൂഹ്യ മാധ്യമത്തില്‍ കൂടിയും പ്രചരിപ്പിക്കരുതെന്നും അത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
    
Govt. Order | ദാനം ചെയ്യാനിറങ്ങുന്നവരോട്: സഹായം സ്വീകരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പണി കിട്ടും; ശക്തമായ നടപടിയുമായി സര്‍കാര്‍

സര്‍കാരോ മറ്റ് സര്‍കാര്‍ ഇതര സ്ഥാപനങ്ങളോ കുട്ടികള്‍ക്ക് നല്‍കുന്ന സഹായാനുകൂല്യങ്ങളുടെ ഫോടോകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്ന് സര്‍കുലര്‍ പുറപ്പെടുവിക്കണമെന്ന് ബാലാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയും ശ്രദ്ധയും സംരക്ഷണവും സംബന്ധിച്ച വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് ബാലനീതി നിയമം 2015 പ്രകാരമാണ്. വീഴ്ചവരുത്തിയാല്‍ സര്‍കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം സഹായം ഏറ്റുവാങ്ങുന്ന കുട്ടികള്‍ ഉള്‍പെടെ ആരുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords:  Latest-News, Kerala, Thiruvananthapuram, Top-Headlines, Government-of-Kerala, Warning, Order, Children, Social-Media, Prohibition on dissemination of images of children receiving aid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia