Arrested | മെഡികല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ പ്രൊഫസര്‍ അറസ്റ്റില്‍
Oct 14, 2023, 12:40 IST
തിരുവനന്തപുരം: (KVARTHA) മെഡികല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ പ്രൊഫസര്‍ അറസ്റ്റില്‍.
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തില്‍ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെ മെഡികല്‍ വിദ്യാര്‍ഥിനിയായിരുന്ന തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തില്‍ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെ മെഡികല്‍ വിദ്യാര്‍ഥിനിയായിരുന്ന തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പ്രൊഫസര്‍ പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കോളജിലെ സീനിയര്‍ മെഡികല്‍ വിദ്യാര്‍ഥികളായ പ്രീതി, ഹരീഷ് എന്നിവരുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചതിനാല്‍ പ്രൊഫസര്‍ ഉള്‍പെടെ മൂന്ന് പേരെയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കോളജില്‍നിന്ന് പരമശിവത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രൊഫസര്‍ കുറ്റക്കാരനെന്ന് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Keywords: Professor named in Tamil Nadu PG doctor's suicide note held, Thiruvananthapuram, News, Professor, Arrested, Police, Court, Remanded, Suicide Note, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.