Manish Kumar | ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്നു: പ്രൊഫ. മനീഷ് കുമാര്‍
Oct 26, 2022, 23:30 IST
കണ്ണൂര്‍: (www.kvartha.com) ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്ര പ്രസിദ്ധീകരങ്ങളും സമ്മേളനങ്ങളും വര്‍ധിച്ചു വരുമ്പോഴും ശാസ്ത്രബോധം കുറഞ്ഞു വരുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്നതെന്ന് കാലികറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗം മുന്‍ മേധാവി ഡോ. മനീഷ് കുമാര്‍ പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു ദിവസമായി നടന്നു വരുന്നു അന്താരാഷ്ട്ര സസ്യശാസ്ത്ര കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സര്‍ സയ്ദ് കോളജ് ബോടണി വിഭാഗം മേധാവി ഡോ ടാജോ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ. ശ്രീജ പി സ്വാഗതവും ഡോ. ഗായത്രി ആര്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാംപസ് സസ്യ ശാസ്ത്ര വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ. കെ എന്‍ അജോയ് കുമാര്‍ സെമിനാറിന്റെ അവലോകനം നടത്തി. സെമിനാറിന്റെ ഭാഗമായി ഇരുപത്തഞ്ച് പ്രബന്ധങ്ങളുടെ അവതരണം നടന്നു. മികച്ച ഗവേഷക പ്രബന്ധത്തിനുള്ള അവാര്‍ഡ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് ഗവേഷക ശ്രീമതി ശ്വേത മാധവന് കാലികറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറും മികച്ച ബയോടെക്നോളജി ശാസ്ത്രജ്ഞനുമായാ ഡോ. മനീഷ് കുമാര്‍ സമ്മാനിച്ചു. ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ 150 ഓളം ഗവേഷകര്‍ പങ്കെടുത്തു.
Keywords: Kerala, Kannur, News, University, Science, Prof. Manish kumar about Science
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.