SWISS-TOWER 24/07/2023

ഗള്‍ഫ് പ്രവാസികളുടേത് വികാരാദ്രമായ മാനുഷിക പ്രശ്‌നമെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 16.04.2020) ഗള്‍ഫ് പ്രവാസികളുടേത് വികാരാദ്രമായ മാനുഷിക പ്രശ്‌നമെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൊറോണ വൈറസിനെ തുടര്‍ന്ന് വിമാനമോ മറ്റ് മാര്‍ഗങ്ങളോ ഇല്ലാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദയനീയ അവസ്ഥയെ കുറിച്ച് വിവരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ഗള്‍ഫ് പ്രവാസികളുടേത് വികാരാദ്രമായ മാനുഷിക പ്രശ്‌നം...

രാഷ്ട്രീയ ശബ്ദാഡംബരമായിട്ടല്ല, ആരോഗ്യകരമായ പ്രതികരണങ്ങള്‍ക്കും കൂട്ടായ ചര്‍ച്ചകള്‍ക്കുമാണ് ഇത് കുറിക്കുന്നത്:

ഗള്‍ഫ് പ്രവാസികളുടേത് വികാരാദ്രമായ മാനുഷിക പ്രശ്‌നമെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്

ഗള്‍ഫ് രാജ്യങ്ങളിലുള്ള മുഴുവന്‍ ഇന്ത്യക്കാരെയും (അറുപത് ലക്ഷത്തിലധികം വരുമെന്ന് കണക്ക്) തിരിച്ച് കൊണ്ട് വരണമെന്ന് ഒരാളും പറയുന്നില്ല. സന്ദര്‍ശക വിസയില്‍ പോയി കുടുങ്ങി നില്‍ക്കുന്നവരുള്‍പ്പെടെ വളരെ അനിവാര്യമായ കാരണങ്ങളാല്‍ തിരിച്ചു കൊണ്ടുവരേണ്ടവരുണ്ട്. അവരുടെ കാര്യമെങ്കിലും പരിഗണിക്കണമെന്നേ ഇപ്പോള്‍ അവശ്യമുയര്‍ന്നിട്ടുള്ളൂ. നമ്മുടെ രാജ്യത്തിന് ഇത് അസാധ്യമായ ഒരു ടാസ്‌ക്കേയല്ല; വേണമെന്ന് വിചാരിച്ചാല്‍. ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തില്‍ നിന്ന് ഇതിലുമെത്രയോ പേരെ തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്.

ഈ കോവിഡ് കാലത്ത് തന്നെ ചൈനയില്‍ നിന്ന്, ഇറാനില്‍ നിന്ന്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്രയോ പേരെ എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചു കൊണ്ടുപോയിട്ടുമുണ്ട്. സമ്പന്ന രാജ്യമല്ലാത്ത ഫിലിപ്പീന്‍സ് പോലും സ്വന്തം പൗരന്‍മാരെ കൊണ്ടുപോയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ഗള്‍ഫ് സെക്ടറിനോട് നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

പ്രവാസികളില്‍ വലിയതോതില്‍ ഒരു ഭയപ്പാട് പരന്ന് കഴിഞ്ഞിട്ടുണ്ട്. വിമാന സര്‍വ്വീസ് നിലച്ചുപോയതാണ് പ്രധാന കാരണം. പ്രവാസ ലോകത്ത് തങ്ങള്‍ ഒറ്റപ്പെട്ടു പോയോ എന്നൊരാശങ്ക വ്യാപകമാവുകയാണ്. ചരക്കുഗതാഗതത്തിനു ഇപ്പോള്‍ യാതൊരു മുടക്കവുമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ എമര്‍ജന്‍സി എയര്‍ ലിഫ്റ്റുകള്‍ ഉണ്ടാകുമെന്ന ഒരു നിലപാടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളിലെ ഇവാക്വേഷന്‍ ഒരന്താരാഷ്ട്ര മര്യാദയാണ്. അത് കൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടു തിരുത്തണം.

രാഷ്ട്രീയ സമ്മര്‍ദമാണ് അതിന്നാവശ്യം. നമ്മുടെ എംപിമാര്‍ ഒറ്റക്കെട്ടായി അതിന് മുന്‍കയ്യെടുക്കണം. പാര്‍ട്ടി മൈലേജിന് വേണ്ടി പ്രസ്താവനാ യുദ്ധം നടത്തിയത് കൊണ്ടോ, അടിസ്ഥാന ഗൃഹപാഠങ്ങള്‍ ചെയ്യാതെ കോടതിയില്‍ പോയത് കൊണ്ടോ ഒരു പ്രയോജനവുമില്ല. കേന്ദ്രത്തില്‍ പിടിപ്പത് സ്വാധീനമുള്ള മലയാളികളായ ബിസിനസ്സുകാരും ഈ സന്നിഗ്ദ ഘട്ടത്തില്‍ കനിയണം. ഇത് വികാരാദ്രമായ ഒരു മാനുഷിക പ്രശ്‌നമാണ്.

അഥവാ കേന്ദ്രം നിഷേധ നിലപാട് തുടരുകയാണെങ്കില്‍, നമുക്കൊരു കാര്യം ചെയ്യാനാവും. ഒരു എമര്‍ജന്‍സി സംഘത്തെ (ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും വളണ്ടിയര്‍മാരുമുള്‍പ്പെട്ട) അങ്ങോട്ട് പറഞ്ഞയക്കുക. ഇത് പ്രവാസി മലയാളികള്‍ക്ക് വലിയ തോതില്‍ സമാശ്വാസമാവും. ബഹു. മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ പ്രവാസികളില്‍ വലിയൊരളവില്‍ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്. അതിനെ പ്രബലപ്പെടുത്തും വിദഗ്ദ്ധ സംഘത്തിന്റെ സാന്നിധ്യം.

വലിയ നിലയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ട്. മലയാളികളുടെ ചെറുതും വലുതുമായ കൂട്ടായ്മകള്‍ കോര്‍ഡിനേറ്റ് ചെയ്യപ്പെടുന്നതും വളരെ നന്നായിരിക്കും. എംബസ്സികള്‍ക്ക് തന്നെ ഇക്കാര്യം നിര്‍വ്വഹിക്കാനാവും. ഹെല്‍പ് ഡസ്‌കുകള്‍ക്ക് കുടുതല്‍ കരുത്ത് പകരും വിദഗ്ദ്ധ സംഘത്തിന്റെ സാന്നിദ്ധ്യം. വിപത്കരമായ സാഹചര്യത്തെ മറികടക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യങ്ങളര്‍പ്പിച്ച് കൊണ്ട് ഈ എളിയ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നു.

എപി അബ്ദുല്‍ വഹാബ്.

Keywords:  Prof. AP Abdul Wahab says Gulf exiles' passionate human problem, Kochi, News, Trending, Flight, Malayalees, Facebook, Post, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia