ആദിവാസി പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേക്കു കടത്തിയതിനേക്കുറിച്ച് അന്വേഷണം
Dec 12, 2012, 17:39 IST
തിരുവനന്തപുരം: ആദിവാസി പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അട്ടപ്പാട്ടി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ മുഖാന്തരം അന്വേഷണം നടത്തിയിട്ടുണ്ടെന്ന് മന്ത്രി പി കെ ജയലക്ഷ്മി, കെ സലീഖ, കെ രാധാകൃഷ്ണന്‍, കെ വി വിജയദാസ്, എം ഹംസ എന്നിവരെ അറിയിച്ചു.
തൊഴിലോ, മറ്റു വരുമാന മാര്‍ഗങ്ങളോ ഇല്ലാത്തതിനാല്‍ തൊഴില്‍തേടി യുവതീയുവാക്കള്‍ അതിര്‍ത്തി പ്രദേശമായ അട്ടപ്പാടിയില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. ഇവര്‍ രക്ഷിതാക്കളുടെ അറിവോടെയാണ് ജോലിക്ക് പോയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യവും പോഷകാഹാര കുറവും കാരണം അട്ടപ്പാടി ഉള്‍പ്പടെ ആദിവാസി മേഖലയില്‍ ആദിവാസികള്‍ മരണപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
എന്നാല്‍ വയനാട്, സുല്‍ത്താന്‍ബത്തേരി, മേലത്തൂര്‍ പണിയ കോളനിയിലെ ആദിവാസി യുവാവ് ചികില്‍സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ ഒരു ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസറുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതായി എ കെ ബാലന്‍, പി ടി എം റഹീം, സി രവീന്ദ്രന്‍നാഥ്, എം ഹംസ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Keywords: Kerala, Thiruvananathapuram, Girls, Tamil Nadu, Treatment, Job, Minister, P.K Jayalakshmi, Malayalam News, Kerala Vartha, Wayanad, Sulthan batheri, Office.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.