CEO | വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ യൂത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
Nov 17, 2023, 18:10 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) യൂത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചുവെന്ന പരാതിയില്‍ വിശദീകരണം തേടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. ബിജെപിയും ഡി വൈ എഫ് ഐയും ഇതുസംബന്ധിച്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു. രണ്ട് രാഷ്ട്രീയ പാര്‍ടികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ചില പത്രങ്ങളിലും വാര്‍ത്ത വന്നു. ഒരു രാഷ്ട്രീയ പാര്‍ടിയുടെ തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന ചിത്രങ്ങളില്‍ കാണുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഐഡി കാര്‍ഡുമായി സാമ്യമുള്ളതാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഗൗരവതരമാണ്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഉടനടി അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത് നല്‍കിയിരിക്കുന്നത് എന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യൂത് കോണ്‍ഗ്രസിനോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകര്‍ തിരഞ്ഞടുപ്പ് കമീഷന്റെ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയെന്നാണ് പരാതി ഉയര്‍ന്നത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷന് ഐഡി കാര്‍ഡ് ഉണ്ടാക്കിയെന്നും യൂത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്നും ഡി വൈ എഫ് ഐ ആരോപിച്ചിരുന്നു.

Keywords: Probe bogus voter ID cards used in Youth Congress election: CEO tells Kerala Police, Thiruvananthapuram, News, CEO, Politics, Controversy, Complaint, BJP, DYFI, Probe, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.