ഗോഡ്‌സേ ബലിദാനിയെന്ന് ബോര്‍ഡുകള്‍; കേസെടുക്കാന്‍ സര്‍ക്കാര്‍

 


തിരുവനന്തപുരം: (www.kvartha.com 15.11.2016) മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കുറ്റത്തിന് നാഥുറാം വിനായക് ഗോഡ്‌സേയെ തൂക്കിക്കൊന്ന നവംബര്‍ 15 വീരബലിദാന ദിനമായി പ്രഖ്യാപിക്കുന്ന ഫ് ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തേക്കും. നവംബര്‍ 15, പണ്ഡിറ്റ് നാഥുറാം വിനായക ഗോഡ്‌സേ വീരബലിദാന ദിനം എന്ന് അറിയിക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും പ്രചരിച്ചത് ശ്രീ ആഞ്ജനേയ സേവാസംഘംകേരളം, ഹിന്ദുസ്വാഭിമാന്‍ എന്ന പേരിലാണ്.

ആജ്ഞനേയ സേവാ സംഘത്തിന്റെ പേര് മാത്രമുള്ള ബ്ലാക് ആന്റ് വൈറ്റ് പോസ്റ്ററുകളും ഹിന്ദു സ്വാഭിമാന്‍ എന്നുകൂടി രേഖപ്പെടുത്തിയ കളര്‍ ബോര്‍ഡുകളുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നവംബര്‍ 14നും 15നുമായി പ്രത്യക്ഷപ്പെട്ടത്. ഇതിനെ പരിഹസിച്ച്, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും വന്നു. 'രാജ്യദ്രോഹിയായ ഗാന്ധിജിയെ കൊന്ന, രാജ്യസ്‌നേഹിയായ ഗോഡ്‌സെ തൂക്കുമരം ഏറ്റു വാങ്ങിയ ദിവസം . അദ്ദേഹത്തെ സമുചിതമായി സ്മരിക്കുവാന്‍ രാജ്യസ്‌നേഹികള്‍ തീരുമാനിച്ചിരിക്കുന്നു.'എന്നാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്.

രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍ എന്നും മരണാനന്തരം രാജ്യസ്‌നേഹ സര്‍ട്ടിഫിക്കേറ്റ് കൊടുത്താല്‍ എല്ലാം ആയി എന്നും മറ്റുംഈ പോസ്റ്റിനു കീഴില്‍ കമന്റുകളും വന്നു. അതേസമയം, പ്രഖ്യാപിത ഹിന്ദുത്വ സംഘടനകളുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളില്‍ ഗോഡ്‌സേയെ തൂക്കിക്കൊന്ന ദിവസം ബലിദാന ദിനമായി പ്രഖ്യാപിക്കുന്ന പോസ്റ്റുകളൊന്നുമില്ല. ഗോഡ്‌സേയെ ധീരരക്തസാക്ഷിയായാണ് സംഘപരിവാര്‍ കാണുന്നതെന്ന് പലപ്പോഴും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ആ നിലപാട് പരസ്യമായി ആവര്‍ത്തിച്ച് വിവാദം രൂക്ഷമാക്കേണ്ട എന്ന നിലപാടാണ് ഇതിനു പിന്നിലെന്നാണു സൂചന.

ആര്‍എസ്എസിനെയും സംഘ്പരിവാറിലെ മറ്റ് സംഘടനകളേയുംക്കാള്‍ തീവ്രഹിന്ദുത്വ നിലപാടുകളുള്ള കൂട്ടായ്മയകളാണ് ഗോഡ്‌സേക്കു വേണ്ടി പരസ്യമായി വാദിക്കുന്നത്. ശ്രീ
ഗോഡ്‌സേ ബലിദാനിയെന്ന് ബോര്‍ഡുകള്‍; കേസെടുക്കാന്‍ സര്‍ക്കാര്‍ആഞ്ജനേയ സേവാസംഘം അത്തരത്തില്‍പ്പെട്ട സംഘടനയാണെന്നാണ് സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.

അതിന്റെ അടിസ്ഥാനത്തില്‍, ഈ ബോര്‍ഡുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിക്കാന്‍ ശ്രമിക്കുകയാണത്രേ. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും രാഷ്ട്രപിതാവിന്റെ ഘാതകനെ മഹത്വവല്‍ക്കരിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Also Read:
കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടി ഷട്ടര്‍ താഴ്ത്തി പള്ളിയിലേക്ക് പൊയ വ്യാപാരിയുടെ 4,000 രൂപ കവര്‍ന്നു; പ്രതി സി സി ടി വിയില്‍ കുടുങ്ങി

Keywords: Pro Godse posters; Police will take action,Social Media, Thiruvananthapuram, Police, Flex boards, Poster, Prime Minister, Narendra Modi, Secret, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia