Welcome | ആര്‍പ്പുവിളികളോടെ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് ആയിരങ്ങള്‍; റോഡ് ഷോ ആരംഭിച്ചു 

 
Priyanka Gandhi welcomed with cheers in Wayanad; Roadshow begins

Photo Credit: Facebook / T Siddique

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയേയും ചേര്‍ത്ത് നിര്‍ത്തി വയനാടിന്റെ ജനസാഗരം 
● പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്
● 'വയനാടിന്റെ പ്രിയങ്കരി' എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്

കല്‍പറ്റ: (KVARTHA) ആര്‍പ്പുവിളികളോടെ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് ആയിരങ്ങള്‍. 2019 ല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയപ്പോള്‍ കണ്ട അതേ ആവേശത്തിലാണ് ഇപ്പോള്‍ പ്രിയങ്ക എത്തിയപ്പോഴും വയനാട്ടിലെ ജനങ്ങള്‍ക്കുള്ളത്. 

 

വയനാടിന്റെ ജനസാഗരം ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയേയും ചേര്‍ത്ത് നിര്‍ത്തി. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് വയനാട് ലോക് സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക വന്നിറങ്ങിയപ്പോള്‍ കൂടെ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും ഉണ്ടായിരുന്നു. പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 'വയനാടിന്റെ പ്രിയങ്കരി' എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്.

Aster mims 04/11/2022

 

ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ പോലും രാവിലെ മുതല്‍ തന്നെ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കയറി കാത്തു നില്‍ക്കുകയായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകള്‍ വയനാട് കേട്ടത്. 

'അച്ഛന്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കെയും സന്ദര്‍ശിച്ചു. 

എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നല്‍കി. വയനാട്ടുകാരുടെ ധൈര്യം ആഴത്തില്‍ സ്പര്‍ശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നല്‍കിയര്‍ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു' - എന്നും  പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. 


ഇനി വയനാടിന് രണ്ടുപേരുടെ കരുതലുണ്ടാവുമെന്ന് പറഞ്ഞ് പ്രിയങ്കയെ പുതിയ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച രാഹുല്‍, സഹോദരിയുടെ റോഡ് ഷോയിലും നിറഞ്ഞു നിന്നു. ഉപതിരഞ്ഞെടുപ്പിലേക്ക് പോയ വയനാടിന്റെ സ്ഥാനാര്‍ഥിയാവാനുള്ള പ്രിയങ്കയുടെ പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ചായിരുന്നു വയനാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോ. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും മുന്‍ നിരയിലുണ്ടായിരുന്നു.

രാവിലെ ഒന്‍പത് മണിയോടെ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കല്‍പറ്റയിലെത്തി. ഒന്‍പതരയോടെ മുദ്രാവാക്യം വിളികളും ആരംഭിച്ചു. പ്രിയങ്കയുടെ ആദ്യമത്സരം ചരിത്രമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിന് ലഭിച്ചതിനേക്കാള്‍ വോട്ടു നേടുകയാണ് പ്രവര്‍ത്തകരുടെ ലക്ഷ്യം. 

കൂറ്റന്‍ റാലിയോടെയാണ് അതിന് തുടക്കം കുറിച്ചത്. ചൊവ്വാഴ്ച രാത്രി മൈസൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബത്തേരിയിലെ റിസോര്‍ട്ടില്‍ എത്തിയത്. കെസി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 

ബത്തേരിയിലേക്ക് വരുന്നവഴിക്ക് പ്രിയങ്ക, കടയപ്പറമ്പില്‍ ജോയിയുടെ വീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. മൂലങ്കാവിലും വഴിയരികില്‍ കാത്തുനിന്നവര്‍ക്കും ഹസ്തദാനം നല്‍കുകയും ചെയ്തു.

#PriyankaGandhi #Wayanad #Roadshow #Congress #KeralaElection #RahulGandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia