Commitment | വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാന്‍ മാറുമെന്ന് പ്രിയങ്ക; ഇവിടുത്തെ ജനങ്ങള്‍ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവര്‍


● വയനാട്ടിലെ ജനങ്ങള്‍ തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നു
● ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്
● അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടിട്ടില്ല
● ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു
കല്‍പറ്റ: (KVARTHA) വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനുമായി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തി. തന്റെ പ്രസംഗത്തിലുടനീളം വയനാട്ടിലെ ജനങ്ങളെ കുറിച്ച് പ്രിയങ്ക വാതോരാതെ സംസാരിച്ചു.
വയനാട് മനോഹരമായ ഭൂമിയാണ്. ഇവിടുത്തെ മനുഷ്യര്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ പ്രിയങ്ക വയനാട്ടിലെ ജനങ്ങള്‍ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണെന്നും തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാന്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക വയനാട്ടിലെത്തിയപ്പോള്‍ ത്രേസ്യാമ്മയെ കണ്ട അനുഭവവും പങ്കുവെച്ചു. വയനാട്ടിലേക്ക് കാലെടുത്തുവച്ചപ്പോള്‍ തന്നെ എനിക്ക് ഒരു അമ്മയെ കിട്ടി. അങ്ങനെയൊരു സ്‌നേഹമാണ് വയനാട് എനിക്ക് തന്നത്. ത്രേസ്യാമ്മ ആലിംഗനം ചെയ്തപ്പോള്‍ തന്റെ അമ്മയെ ആലിംഗനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭവമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
നാമനിര്‍ദേശ പത്രികാ സമര്‍ണത്തിനെത്തിയപ്പോള്‍ പ്രിയങ്കയ്‌ക്കൊപ്പം ഭര്‍ത്താവും മകനും അമ്മയും സഹോദരനും അടക്കമുള്ള കുടുംബാംഗങ്ങളും എത്തിയിരുന്നു. റോഡ് ഷോയില്‍ ഉടനീളം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. അതിനുശേഷം പ്രിയങ്ക ഇപ്പോഴാണ് വയനാട്ടിലെത്തുന്നത്.
താളൂര്‍ നീലഗിരി കോളജില്‍ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പുറത്തിറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്കായി മുദ്രാവാക്യം മുഴക്കി. കോളജ് വിദ്യാര്‍ഥികള്‍ക്ക് ഹസ്തദാനം നല്‍കിയശേഷം പ്രിയങ്ക കാറില്‍ മീനങ്ങാടിയിലേക്ക് പോയി. മീനങ്ങാടിയിലാണ് ആദ്യ പരിപാടി.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. ചൊവ്വാഴ്ചയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. ചൊവ്വാഴ്ച 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, മൂന്നുമണിക്ക് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡെല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കുശേഷം വയനാട്ടില്‍ വീണ്ടുമെത്തും.
#PriyankaGandhi #WayanadElections #UDF #KeralaPolitics #Congress