Remembrance | പിതൃസ്മരണയില്‍ തിരുനെല്ലി ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ഗാന്ധി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയില്‍
● ക്ഷേത്ര ദര്‍ശനത്തോടെ പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു
● ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകള്‍ നടത്തി
● സ്ഥാനാര്‍ഥിയെ സ്വീകരിച്ചത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവി നാരായണന്‍ നമ്പൂതിരി, മാനേജര്‍ പികെ പ്രേമചന്ദ്രന്‍, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവര്‍
തിരുനെല്ലി: (KVARTHA) പിതൃസ്മരണയില്‍ പുരാതനമായ തിരുനെല്ലി ക്ഷേത്ര ദര്‍ശനം നടത്തി വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. അച്ഛനലിഞ്ഞ മണ്ണില്‍ ഓര്‍മകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിന്റെ പടികള്‍ കയറിയത്. 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്തത്.

തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇഎന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവി നാരായണന്‍ നമ്പൂതിരി, മാനേജര്‍ പികെ പ്രേമചന്ദ്രന്‍, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവര്‍ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു.
2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയില്‍ ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് തിരുനെല്ലി.
#PriyankaGandhi #ThirunelliTemple #RajivGandhi #WayanadVisit #ElectionCampaign #Congress