Polling | വയനാടിൻ്റെ പ്രിയങ്കരി; കോൺഗ്രസിൻ്റെ പ്രതീക്ഷ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
● ആളുകള്‍ വോട്ട് ചെയ്യുന്നത് നല്ല കാര്യം
● ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ ശക്തി വോട്ട് ആണ്
● അത് നന്നായി ഉപയോഗിക്കണം
● പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി 14 ദിവസം ചെലവഴിച്ചു
കല്‍പറ്റ: (KVARTHA) വയനാട് ലോക് സഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ബൂത്തുകള്‍ സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. സ്‌നേഹവും വാത്സല്യവും തിരികെ നല്‍കാന്‍ വയനാട്ടുകാര്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
സ്‌നേഹവും വാത്സല്യവും തിരികെ നല്‍കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും പ്രതിനിധിയാകാനും അവസരം നല്‍കുമെന്നാണ് തന്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ സ്‌നേഹം തനിക്ക് ലഭിച്ചുവെന്നും അവര്‍ വളരെ ദയയുള്ളവരാണെന്നും തനിക്ക് അത് മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ വോട്ട് ചെയ്യുന്നത് നല്ല കാര്യമാണ്. ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ ശക്തി വോട്ട് ആണെന്നും അത് നന്നായി ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കല്‍പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ ബൂത്ത് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പ്രചാരണങ്ങള്‍ക്ക് വേണ്ടി മാത്രം 14 ദിവസമാണ് ചിലവഴിച്ചത്. രാഹുല്‍ ഗാന്ധി പോലും രണ്ടുതവണ മത്സരിച്ചപ്പോള്‍ ഇത്രയും ദിവസം ഇവിടെ തങ്ങി പ്രചാരണം നടത്തിയിരുന്നില്ല. കൊട്ടിക്കലാശം കഴിഞ്ഞ് പ്രിയങ്ക ഡെല്‍ഹിയിലേക്ക് മടങ്ങുമെന്നായിരുന്നു കരുതിയതെങ്കിലും വോട്ടെടുപ്പ് ദിവസവും അവര്‍ വയനാട്ടില്‍ തന്നെ തുടര്‍ന്ന് ബൂത്തുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പാണ് ഇത്. പ്രിയങ്കാ ഗാന്ധിയുടെ കന്നി മത്സരവും. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് ഇപ്പോഴും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ലോക് സഭ ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ നേടിയിട്ടുണ്ട്.
വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യന്‍ മൊകേരി (എല്‍ഡിഎഫ്), നവ്യ ഹരിദാസ് (എന്‍ഡിഎ) എന്നിവരുള്‍പ്പെടെ 16 പേരാണ് വയനാട്ടില്‍ ജനവിധി തേടുന്നത്.
#PriyankaGandhi #WayanadElection #UDF #VotingDay #Congress #ByElection2024
