SWISS-TOWER 24/07/2023

പ്രിയങ്കയുടെ ശരീരത്തിലെ മര്‍ദനത്തിന്‍റെ പാടുകൾ പ്രധാന തെളിവായി എടുത്ത് പൊലീസ്: അന്വേഷണം ഊർജിതമാക്കി

 


തിരുവനന്തപുരം: (www.kvartha.com 18.05.2021) വെമ്പായത്ത് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രാജൻ പി ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിന്‍റെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിക്കുന്നതിന് മുൻപ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണ്‍വിളികളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചു. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണി പി രാജിനെതിരെയാണ് അന്വേഷണം.

അങ്കമാലിയിലെ ഭര്‍തൃവീട്ടില്‍ ഒരു രാത്രി മുഴുവന്‍ പ്രിയങ്കയെ ഭര്‍ത്താവും കുടുംബവും മുറ്റത്ത് നിര്‍ത്തി. ഭർത്താവ് പ്രിയങ്കയെ ഈ സമയം അസഭ്യവർഷം നടത്തിയതിന്റെ വിഡിയോ പുറത്തുവന്നു.

പ്രിയങ്കയുടെ ശരീരത്തില്‍ കാണുന്ന മര്‍ദനത്തിന്‍റെ പാടുകളാണ് പൊലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്. ഏപ്രില്‍ 10ന് സ്വന്തം സഹോദരനെത്തി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വീട്ടിലെ മര്‍ദനത്തിന്‍റെ വിവരങ്ങള്‍ സഹോദരനെ വിളിച്ചറിയിച്ചെങ്കിലും ലോക്ഡൗണ്‍ മൂലം എത്താന്‍ കഴിയില്ലെന്നും അങ്കമാലി പൊലീസ് സ്റ്റേഷനിൽ ‍വിവരമറിയിക്കാനും പറയുകയായിരുന്നു.

എന്നാൽ പ്രിയങ്ക പൊലീസ് സ്റ്റേഷനില്‍ വിളിച്ച് തനിക്ക് ഏല്‍ക്കേണ്ടി വന്ന മര്‍ദനത്തിന്‍റെ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായി നടപടിയെടുത്തില്ലെന്നാണ് ആരോപണം. പൊലീസില്‍ പറഞ്ഞതിന്‍റെ പേരില്‍ പ്രിയങ്കയെ രാത്രി മുഴുവന്‍ ഭർത്താവ് ഉണ്ണിയും കുടുംബവും മുറ്റത്തു നിര്‍ത്തി. മുറ്റത്തുനിന്ന് ദൃശ്യങ്ങള്‍ പകർത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചുകൊടുക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ അങ്കമാലിയിലെത്തി സഹോദരന്‍ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയെങ്കിലും അങ്കമാലിയിൽ പരാതി നല്‍കാനായിരുന്നു നിര്‍ദേശം.
Aster mims 04/11/2022

പ്രിയങ്കയുടെ ശരീരത്തിലെ മര്‍ദനത്തിന്‍റെ പാടുകൾ പ്രധാന തെളിവായി എടുത്ത് പൊലീസ്: അന്വേഷണം ഊർജിതമാക്കി

അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോണ്‍ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. പിന്നെ കണ്ടത് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്.

അവസാനം ഫോണിലേക്ക് വന്ന വിളിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. ഇതിന് മുൻപും പലതവണ ഉണ്ണി, പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചുപോലും മർദിച്ചുവെന്ന് അമ്മ പറഞ്ഞു. പലപ്പോഴും കുടൂതല്‍ പണവും സ്വത്തും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. പ്രിയങ്കയ്ക്ക് മര്‍ദനമേല്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് ഓരോ തവണയും ഇവര്‍ കൂടുതലായി പണം എത്തിച്ചു നല്‍കി. സ്ത്രീധന നിരോധനനിയമപ്രകാരവും ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരവും ഉള്‍പെടെ കേസെടുക്കാനാണ് പൊലീസ് നീക്കം.

Keywords:  News, Actor, Death, Police, Suicide, Angamali, Kerala, State, Priyanka Death Case: Investigation intensified.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia