ചുംബന സമരം: പരസ്യ ചുംബനത്തിന് തയ്യാറെന്ന് പ്രിയാമണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി : (www.kvartha.com 01.11.2014) സദാചാര പോലീസിനെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്താനിരിക്കുന്ന ചുംബന സമരത്തിന് പിന്തുണയുമായി ചലച്ചിത്ര താരം പ്രിയാമണി.സമരത്തില്‍ പങ്കെടുത്ത് പരസ്യമായി ചുംബിക്കാന്‍ താന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.

സ്വകാര്യ എഫ്.എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പേര്‍ ചുംബിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ പൊതുസ്ഥലത്തു വെച്ചുതന്നെ കമിതാക്കള്‍ പരസ്പരം ചുംബിക്കുന്നത് കാണാം. എന്നാല്‍ അവിടെ ചുംബിക്കുന്നതില്‍ വലിയ തെറ്റൊന്നും ആരും കാണാറില്ല.

കേരളത്തില്‍ മാത്രമാണ് ചുംബിക്കുമ്പോള്‍  വിവാദം ഉണ്ടാകുന്നത്.  പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്ക് ചുംബിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെങ്കില്‍ പിന്നെ മറ്റുള്ളവരെന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും പ്രിയാമണി ചോദിച്ചു.

ചുംബന സമരം: പരസ്യ ചുംബനത്തിന് തയ്യാറെന്ന് പ്രിയാമണിസിനിമാ രംഗത്ത് നിന്ന് നേരത്തെ സംവിധായകനും നടനുമായ ജോയ് മാത്യുവും ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ചയുടെ അക്രമത്തിനെതിരെ സംവിധായകന്‍ ആഷിക് അബുവും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

താരദമ്പതികളായ ആഷിക് അബുവും റിമ കല്ലിങ്കലും സമരത്തിന് പിന്തുണ നല്‍കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. വിവാഹ വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ് ആഷിക് അബുവും റിമയും. നേരത്തെ നില്‍പ് സമരത്തെ പിന്തുണച്ച് ആഷിക്കും കൂട്ടരും തിരുവനന്തപുരത്തെത്തിയിരുന്നു.

വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടായ്മക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. പരസ്യ ചുംബനം ഒരു തരത്തിലും അനുവദിക്കില്ലെന്ന് പറഞ്ഞ് പല യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Priyamani supports 'Kiss protest', Kochi, Criticism, Channel, Actress, Actor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script